കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിനെ വലിച്ചൊട്ടിച്ചത് ഈ നാടാണ്;തിയേറ്ററിലെ ദേശീയഗാനം പിൻവലിച്ചത് ഇവരുടെ പോരാട്ടത്തിനൊടുവിൽ

Google Oneindia Malayalam News

തൃശ്ശൂർ: സിനിമ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയുള്ള സുപ്രീംകോടതിയുടെ വിധി പിൻവലിക്കാൻ കാരണം കേരളത്തിലെ ഒരു ഫിലീം സൊസൈറ്റിയായിരുന്നു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർ‌ജിയിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമ തിയേറ്ററിനകത്ത് ദേശീയഗാനം നിർബന്ധമാക്കിയുള്ള ഉത്തരവ് സുപ്രീംകോടതി പിൻവലിച്ചത്. ഇത്തരം ഒരു വിധിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു 2016 മുതൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയെന്ന് സെക്രട്ടറി കെജെ റിജോയ് പറഞ്ഞു.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വലിയ ധാർമ്മിക വിജയമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ ചെറിയ പ്രദേശത്ത് പ്രവർത്തിക്കുന്ന ഫിലിംസൊസൈറ്റി 2016ൽ ദേശീയ ഗാനം സിനിമ തിയേറ്ററുകളിൽ നിർബന്ധമാക്കി കുറച്ച് ദിവസത്തിനു ശേഷം തന്നെ സൊസൈറ്റി പ്രവർത്തകർ ഇതിനെതിരെ അപ്പീസലുമായി കോടതിയെ സമീപിക്കുകയായിരുന്നു.

സൊസൈറ്റിയിൽ 280 അംഗങ്ങൾ

സൊസൈറ്റിയിൽ 280 അംഗങ്ങൾ

280 അംഗങ്ങളാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയിൽ അംഗങ്ങളായുള്ളത്. എല്ലാ അംഗങ്ങളും വെള്ളിയാഴ്ച ദിവസങ്ങളിൽ ആറ് മണിക്ക് പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമ കാണാൻ എത്താറുണ്ട്. ഇവിടെ നടക്കുന്ന സംവാദത്തിനിടയിലാണ് കോടതി ഉത്തരവിനെതിരെ ഹർ‌ജി സമർപ്പിക്കാനുള്ള താരുമാനമുണ്ടായതെന്ന് സെക്രട്ടറി കെജെ റിജോയ് പറയുന്നു.

കോടതിയെ സമീപിക്കാൻ തീരുമാനിച്ചു

കോടതിയെ സമീപിക്കാൻ തീരുമാനിച്ചു

സിനിമ തിയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് മൂന്ന് ദിവസത്തിനുശേഷം നടന്ന മീറ്റിങ്ങിൽ ഈ വിധി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ എങ്ങിനെ ബാധിക്കുമെന്ന് ചർ‌ച്ച ചെയ്തു. തുടർ‌ന്ന് നിയപരമായി കോടതി ഉത്തരവിനെ എതിർക്കാൻ തീരുമാനിക്കുകയായരിന്നു. ഫിലിംഫെസ്റ്റിവലുകളിൽ 40 സിനിമയാണ് കാണിക്കുന്നതെങ്കിൽ 40 പ്രാവശ്യവും എഴുന്നേറ്റ് നിൽക്കണം എന്നതായിരുന്നു കോടതി ഉത്തരവ്.

നീതിയെ കുറിച്ചുള്ള ബോധം

നീതിയെ കുറിച്ചുള്ള ബോധം

നീതിയെ കുറിച്ചുള്ള ചില ബോധ്യങ്ങളാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെയും അതില്‍ പ്രവര്‍ത്തിക്കുന്ന നമ്മെപോലുള്ള ചെറിയ മനുഷ്യരെയും സിനിമാ തിയറ്ററില്‍ ദേശിയഗാനം ആലപിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.

ദേശീയത അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല

ദേശീയത അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല

ദേശിയത/ദേശസ്നേഹം എന്നിവ ഒരു രാഷ്ട്രത്തിലെ ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതോ നിയമംമൂലം ഭയപെടുത്തി ഉണ്ടാക്കിയെടുക്കേണ്ടതോ ആയ ഒന്നല്ല. ഭയപെടുത്തി ദേശസ്നേഹം ഉണ്ടാക്കുനത് ഏകാതിപത്യ/വലതുപക്ഷ/ കമ്യുണിസ്റ്റ് /മത ഭരണകൂടങ്ങളാണ്. യഥാര്‍ത്ഥ ദേശസ്നേഹം ജനതയില്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട ഒന്നാണെന്നും അതുണ്ടാകണമെങ്കില്‍ ആ രാഷ്ട്രത്തിലെ ജനതക്ക്, പ്രത്യകിച്ചു ആ രാഷ്ട്രത്തിലെ മത/ജാതി/വര്‍ഗ/വര്‍ണ്ണ/ലിംഗ/ഭാഷാ ന്യൂന പക്ഷങ്ങള്‍ക്ക്‌ തങ്ങള്‍കൂടി ആ രാഷ്ട്രത്തിന്‍റെ പൌരന്മാരാണ്, തങ്ങള്‍ക്കും രാഷ്ട്രത്തിന്റെ ദൈനംദിനത്തില്‍ ഇടമുണ്ട്, തങ്ങളെ തന്‍റെ രാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ടെന്നും അവർ പറയുന്നു.

ഇത് തികഞ്ഞ അജ്ഞത മാത്രം

ഇത് തികഞ്ഞ അജ്ഞത മാത്രം

സിനിമാഹാളില്‍ ദേശിയഗാനം ആലപിച്ചു ദേശസ്നേഹം വളര്‍ത്താമെന്നത് തികഞ്ഞ ആജ്ഞതയാണ്. അത് ദേശിയതയെന്ന കാഴ്ചപാടിനെ അവമതിക്കുന്നതാണ്. അതുകൊണ്ടുതന്നെ ചോദ്യംചെയ്യ പെടെണ്ടതാണ്. ഈ ബോധ്യമാണ് നമ്മെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. ഒപ്പം നിയമപരമായി ഇന്ത്യയില്‍ നിലവിലുള്ള ദേശീയഗാന നിയമങ്ങളും കോടതിവിധികളും ഭരണഘടനാ തത്വങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമവും എത്രമാത്രം ഈ സുപ്രീംകോടതി ഉത്തരവിനു സാധുതനല്‍കുന്നുവെന്ന തിരിച്ചറിവുമെന്നും അവർ വ്യക്തമാക്കുന്നു.

കമലിനെതിരായ സംഘപരിവാർ ഭീഷണി

കമലിനെതിരായ സംഘപരിവാർ ഭീഷണി

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു. രാജ്യത്തെ നിയമം പാലിക്കാൻ കവിയുന്നില്ലെങ്കിൽ പാകിസ്താനിലേക്ക് പോകാനും ആവശ്യപ്പെട്ടിരുന്നു. ഫലിം ഫെസ്റ്റിവൽ നടക്കുന്ന തിയേറ്ററിനകത്തേക്ക് പോലീസിനെ കടത്താനോ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവരെ അറസ്റ്റ് ചെയാനോ കമൽ അനുവദിച്ചിരുന്നില്ല. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് കമൽ.

സംഘപരിവാർ ഭീഷണി

സംഘപരിവാർ ഭീഷണി

ഞങ്ങളെല്ലാവരും സംഘപരിവാരിന്റെ ഭീഷണി നേരിട്ടു. ഇതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴത്തെ വിധി പ്രത്യാശയുടെ കിരണങ്ങളാണ് തരുന്നതെന്ന് റിജോയ് പറഞ്ഞു. അഡ്വ. പിവി ദിനേഷ് കുമാറാണ് ഫിലിം സൊസൈറ്റിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

ഡെലിഗേറ്റുകൾക്കെതിരെ കേസ്

ഡെലിഗേറ്റുകൾക്കെതിരെ കേസ്

2016ലെ കോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരത്ത് നടന്ന ചിലച്ചിത്ര മേളയിൽ പങ്കെടുത്ത ആറ് ഡെലിഗേറ്റുകളെയാണ് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല എന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ജനത യുവ മോർച്ചയുടേയും ബിജെപിയുടെ യൂത്ത് വിഭാഗത്തിന്റെയും പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

തെളിവ് ഇല്ല

തെളിവ് ഇല്ല

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഫയലുകൾ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നായിരുന്നു. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോർട്ടിൽ പോലീസിന് കേസ് പ്രൂവ് ചെയ്യാനുള്ള എവിഡൻസ് ഇല്ലെന്നാണ് അറിയാൻ സാധിച്ചതെന്ന് റിജോയ് പറഞ്ഞു.

English summary
The Supreme Court’s decision to modify its 2016 order that made it mandatory for cinema halls across India to play the national anthem before each screening has led to jubliation among members of a 43-year-old film society in Kerala. On Tuesday, the court ruled that it was no longer obligatory to play the national anthem in movie halls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X