'വനിതാദിനം കൊട്ടിഘോഷിക്കുന്നു; എന്താണ് ഈ ഫെമിനിസം? പുരുഷന്മാര്ക്കും കമ്മിഷന് വേണം'
പുരുഷ ദിനത്തില്‍ മെന്‍സ് അസോസിയേഷന് പരിപാടി ഉദ്ഘാടനം ചെയ്ത് സിനിമ-സീരിയല്‍ താരം പ്രിയങ്ക. പുരുഷാവകാശ കമ്മിഷന് നടപ്പാക്കുക, കെഎസ്ആര്‍ടിസി ബസില്‍ പുരുഷന്മാര്ക്ക് സീറ്റ് സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പരിപാടി നടത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നു വരെ ഒരു പുരുഷനെ ഒരു സ്ത്രീ സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നം വന്നാലുടന്‍ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുമെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ വാക്കുകള്‍: വനിതാ ദിനം കൊട്ടിഘോഷിക്കുന്നു, ഒരു പുരുഷ ദിനം ആഘോഷിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല. പുരുഷ ദിനവും ആഘോഷിക്കണം. ഞാന്‍ വൈറലാകാന്‍ വേണ്ടി പറയുന്നതല്ല. പുരുഷന്മാര്ക്ക് ആരുമില്ല. എന്റെ ജീവിതത്തില്‍ ഇന്നു വരെ ഒരു പുരുഷനെ ഒരു സ്ത്രീ സപ്പോര്‍ട്ട് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്തെങ്കിലും പ്രശ്നം വന്നാല്‍ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കും.

തെറ്റ് ചെയ്തിട്ടുള്ള എതൊരാളെയും ശിക്ഷിക്കണം. തെറ്റ് ചെയ്യാത്ത ഒരുപാട് പുരുഷന്മാര് ആത്മഹത്യ ചെയ്യുന്നുണ്ട്. വേദന അനുഭവിക്കുന്നുണ്ട്. അവര്‍ കുടിയന്മാരാകുന്നുണ്ട്. അവരുടെ ജീവിതം നശിക്കുന്നുണ്ട്. അതിനൊക്കെ ഒരു തീരുമാനം ഉണ്ടാകണം. എന്താണ് ഈ ഈ ഫെമിനിസം. ഒന്നമല്ല. എന്ത് പ്രവൃത്തി ചെയ്താലും ആലോചിച്ച് ശേഷം മാത്രം മുന്നോട്ടു പോകണം. അല്ലാതെ എന്തെങ്കിലും വരുമ്പോള്‍ എടുത്തു ചാടി പുരുഷന്മാരുടെ തലയില്‍ വച്ചുകൊടുക്കുകയല്ല വേണ്ടത്.
സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശമുണ്ട്. പുരുഷന്മാര്ക്ക് ചോദിക്കാനും പറയാനും ഒരു കമ്മിഷന് വേണം. പുരുഷന്മാരുടെ ആവശ്യങ്ങള്‍ക്ക് ഏതറ്റം വരെ പോകാനും ഞാന്‍ ഒപ്പമുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകളില്ലാത്ത മനുഷ്യന്മാരില്ല. ആരും മദ്യപാനത്തിന് അടിമയാകാനോ വിഷമിക്കാനോ പാടില്ല.
സ്ത്രീകള്‍ക്ക് പറയാം ഞാന്‍ ഫെമിനിസ്റ്റ് ആണെന്നൊക്കെ. ഇതൊന്നുമല്ല ജീവിതം. കുടുംബത്തെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പിന്തുണ വേണം. പുരുഷന്മാരില്ലാതെ സ്ത്രീകളില്ല. ഈ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് പ്രിയങ്കയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ഇടുന്നത്. ഫെമിനിസം അത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും പലരും ഓര്‍മിപ്പിക്കുന്നുണ്ട്. ഒരു കമന്റ് ഇങ്ങനെ: 'സ്ത്രീ സിനിമയില്‍ അഭിനയിച്ചതിന് നാട് കടത്തിവിട്ട ആദ്യ നടിയുള്ള നാട്ടില്‍ സിനിമാ നടിയായി നിന്ന് പ്രസംഗിക്കാന്‍ പറ്റിയത് ഇതേ ഫെമിനിസ്റ്റുകളായ ആണും പെണ്ണും ഉള്ളതു കൊണ്ടാണ്. സ്ത്രീക്ക് വോട്ടാവകാശം പോലും അങ്ങിനെ ഉണ്ടായതാണ്. പുരുഷന് വേണ്ടാ എന്ന് ഫെമിനിസം എവിടെയും പറയുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത് അത്രേയുള്ളൂ. കുറെ പുരുഷ മേധാവിത്വ ചിന്താഗതിക്കാരുടെ കയ്യടി വേണം അതിനാണ്. ആദ്യം ഫെമിനിസം അത് തെറ്റായി വ്യാഖ്യാനിക്കുന്നവരില്‍ നിന്നല്ലാതെ മനസിലാക്കുക'.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications