Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫായിസിന്റെ സുന്ദരികളും സുന്ദരന്‍മാരും

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസ് ഇപ്പോള്‍ വാര്‍ത്തകളിലെ സൂപ്പര്‍ സ്റ്റാറാണ്. ഫായിസിന്റെ സിനമാക്കാരുമായുള്ള ബന്ധം തന്നെയാണ് പോപ്പുലാരിറ്റിയ്ക്ക് കാരണം. ഫായിയുമായുള്ള അടുപ്പത്തെത്തുടര്‍ന്ന് ഒട്ടേറെ താരങ്ങള്‍ക്കാണ് സ്വര്‍ണക്കടത്ത് കേസില്‍ പഴി കേള്‍ക്കേണ്ടി വന്നത്.

ഇടവേള ബാബു മുതല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ചിപ്പിവരെ ഫായിസുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെട്ടവരും ഫായിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുകയും ചെയ്യുന്ന താരങ്ങളെപ്പറ്റി അറിയേണ്ടേ...സ്വര്‍ണക്കടത്ത് കേസില്‍ ഈ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും ഫായിസു കാരണം പൊല്ലാപ്പിലായവരാണ് ഇവരെല്ലാം.

ഇടവേള ബാബു

ഇടവേള ബാബു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഏറ്റവുമധികം ആഘോഷിച്ചതായിരുന്നു ഇടവേള ബാബുവിന് പങ്കുണ്ടെന്ന വാര്‍ത്ത. ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഫായിസിനെ തനിയ്ക്ക് പരിചയമുണ്ടെന്നല്ലാതെ സ്വര്‍ണക്കടത്തുമായി തനിയ്ക്ക് ബന്ധമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല

ജ്യോതിര്‍മയി

ജ്യോതിര്‍മയി

സ്വര്‍ണക്കടത്ത് കേസില്‍ മലയാളത്തിലെ ഒരു നായകനും നായികയ്ക്കും പങ്കുണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഗോസിപ്പുകളില്‍ നിറഞ്ഞ പേരായിരുന്ന ജ്യോതിര്‍മയിയുടേത്. എന്നാല്‍ ഇവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടല്ല

ദിലീപ്

ദിലീപ്

ഫായിസുമായി അടുപ്പമുണ്ടെന്ന പേരില്‍ ദിലീപും ഒത്തിരി പഴി കേട്ടു.ഫായിസും ദിലീപുമൊത്തുള്ള ചിത്രങ്ങള്‍ വാര്‍ത്തകളില്‍ സജീവമായിരുന്നു

 ശ്രവ്യ സുധാകര്‍

ശ്രവ്യ സുധാകര്‍

മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തു. ഫായിസ് തന്റെ കാമുകാനണെന്നും സിനിമയില്‍ അഭിയിപ്പിയ്ക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ വഞ്ചിയ്ക്കുകയായിരുന്നുവെന്നും ശ്രവ്യ മൊഴി നല്‍കി

. മൈഥിലി

. മൈഥിലി

മൈഥിലിയും ഫായിസും അടുത്ത സുഹൃത്തുക്കളാണെന്ന് ശ്രവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. തന്നെ ഫായിസിന് പരിചയപ്പെടുത്തിയത് മൈഥിലിയാണെന്നാണ് ശ്രവ്യ പറഞ്ഞത്. ഫായിസ് മുന്‍പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് പിന്നീട് മൈഥിലി ഉപയോഗിച്ചിരുന്നതായി സിബിഐയ്ക്ക് തെളിവ് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് സിബിഐ മൈഥിലിയ്ക്ക് നോട്ടീസ് അയച്ചിരുന്നു എന്ന് വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ താരം ഇത് നിഷേധിച്ചു

ചിപ്പി

ചിപ്പി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ചിപ്പിയുടെ പേരാണ് മറ്റൊന്ന്. മോഡലും നടിയുമായ ചിപ്പിയാണ് മൈഥിലിയെ ഫായിസിന് പരിചയപ്പെടുത്തിയതെന്നും ശ്രവ്യ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഫായിസുമായി ബന്ധമുണ്ടെന്ന് പറയുന്ന ചിപ്പി താനല്ലെന്നും താന്‍ മോഡലിംഗ് ചെയ്യുന്നില്ലെന്നും ചിപ്പി പറഞ്ഞു. ശ്രവ്യയേയും മൈഥിലിയേയും ടിവിയിലും സിനിമയിലും കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നാണ് ചിപ്പിയുടെ വാദം

ഡാലു

ഡാലു

ഫാഷന്‍ റാംപുകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഫാഷന്‍ കൊറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസിനും ഫായിസുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രവ്യയെ ഫായിസിന് പരിചയപ്പെടുത്തിയത് തന്നെ ഡാലുവാണെന്നുമാണ് കേള്‍ക്കുന്നത്. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഡാലു കൂടുതല്‍ പരിചിതനാകുന്നത്.

പ്രിയങ്ക നായര്‍

പ്രിയങ്ക നായര്‍

സീരിയല്‍ താരം പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഫായിസാണെന്ന ആരോപണവുമായി നടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഫായിസും അയാളുടെ കൂട്ടാളികളായ രഞ്ജിത്തും റഹീമും ചേര്‍ന്നാണ് പ്രിയങ്കയെ ഇല്ലാതാ്ക്കിയതെന്നാണ് ആരോപണം. കോഴിക്കോട്ടെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില് പ്രിയങ്കയെ കണ്ടെത്തുകയായിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+