സെലിബ്രിറ്റികള്‍ ജേഴ്‌സിയണിഞ്ഞു:കാണികള്‍ക്ക് ആവേശമായി
കുറ്റ്യാടി: എംഐയുപി സ്‌കൂളിന്റെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വോളിബോള്‍ മത്സരത്തില്‍ സെലിബ്രിറ്റികള്‍ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ക്ക് ആവേശമായി.
വോളിബോളിനെ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ച കുറ്റ്യാടിക്ക് പുതിയ അനുഭവം പകര്‍ന്ന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴയതലമുറിലും പുതിയ തലമുറയിലും പെട്ട കളിക്കാരുള്‍പ്പെടെ ആയിരങ്ങളെ സാക്ഷിയാക്കി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ കളിക്കളത്തില്‍ പാറക്കല്‍ അബ്ദുല്ല എം എല്‍ എ, വിജിലന്‍സ് ഡി വൈ എസ്പി അബ്ദുള്‍വഹാബ്, കുറ്റ്യാടി സി ഐ എന്‍ സുനില്‍കുമാര്‍, എസ് ഐ ഹരീഷ്‌കുമാര്‍,കെ യു ഡബ്ല്യു ജെ എ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ്,ഡോ:സച്ചിത്ത് എന്നിവര്‍ മത്സരത്തില്‍ പങ്കാളികളായി.

പാറക്കല്‍ അബ്ദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയന്‍ എം എല്‍ എ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.












Click it and Unblock the Notifications