കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷത്തിന് അനുകൂലമെന്ന് ഇന്നസെന്റ്, ലൊക്കേഷനിൽ നിന്ന് വോട്ട് ചെയ്യാനെത്തി ടൊവിനോ തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 35 ശതമാനം കടന്നിരിക്കുകയാണ് അഞ്ച് ജില്ലകളിലെ പോളിംഗ്. തൃശൂര്‍, എറണാകുളം ജില്ലകളിലായി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.

തൃശൂര്‍ ജില്ലയില്‍ മൂന്ന് മന്ത്രിമാരാണ് വോട്ട് ചെയ്തത്. മന്ത്രിമാരായ സി രവീന്ദ്രനാഥ്, വിഎസ് സുനില്‍ കുമാര്‍, എസി മൊയ്തീന്‍ എന്നിവര്‍ വോട്ട് ചെയ്തു. ഇവരില്‍ എസി മൊയ്തീന്‍ സമയത്തിന് മുന്‍പേ വോട്ട് ചെയ്തത് വിവാദമായിരിക്കുകയാണ്. സിനിമാ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട് അടക്കമുളളവരും വോട്ട് ചെയ്ത പ്രമുഖരുടെ കൂട്ടത്തിലുണ്ട്.

vote

തൃശൂരിലെ ഇരിങ്ങാലക്കുട നഗരസഭ 19ാം വാര്‍ഡായ മാര്‍ക്കറ്റിന്റെ പോളിംഗ് ബൂത്തായ സെന്റ് മേരീസ് സ്‌കൂളിലാണ് ഇന്നസെന്റ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ആലിസും മകന്‍ സോണറ്റും ഇന്നസെന്റിനൊപ്പമുണ്ടായിരുന്നു. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുളളതെന്ന് വോട്ട് ചെയ്തിന് ശേഷം മാധ്യമങ്ങളോട് ഇന്നസെന്റ് പ്രതികരിച്ചു. നിലവിലെ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

തൃശൂരിലെ പുളള് എല്‍പി സ്‌കൂളിലാണ് മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തിയത്. കള സിനിമയുടെ കൂത്താട്ട്കുളത്തെ ലൊക്കേഷനില്‍ നിന്നാണ് ടൊവിനോ തോമസ് അച്ഛന്‍ തോമസിനൊപ്പം വോട്ട് ചെയ്യാനെത്തിയത്. ജനാധിപത്യത്തോടുളള ആദരവാണ് ഓരോ വോട്ടും എന്ന് പറഞ്ഞ ടൊവിനോ ദില്ലിയിലെ കര്‍ഷക സമരത്തിനുളള പിന്തുണയും വ്യക്തമാക്കി. കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ ന്യായമാണെന്ന് ടൊവിനോ പറഞ്ഞു. അന്തിക്കാട് ജിഎല്‍പി സ്‌കൂളിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് വോട്ട് ചെയ്യാനെത്തിയത്.

കൊച്ചി പനമ്പളളി നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനിരുന്ന നടന്‍ മമ്മൂട്ടിക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല. ചെന്നൈയില്‍ ഷൂട്ടിംഗിലുളള ദുല്‍ഖര്‍ സല്‍മാനും വോട്ട് ചെയ്യാനെത്തിയില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ തൃശൂർ കേരള വർമ്മ കോളേജിലെത്തി വോട്ട് ചെയ്തു. കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ മുണ്ടേരി ജിവിഎച്ച്എസില്‍ വോട്ട് ചെയ്തു. യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവ, വാരാപ്പഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.

Recommended Video

cmsvideo
Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

English summary
Celebrities including Innocent, Tovino Thomas and Manju Warrier casted vote in Local Body Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X