Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവന്‍ മാത്രമല്ല... നടി രാധയും ബിജെപിയില്‍! സംവിധായകന്‍ വിനു കിരിയത്തും മുന്‍ കെപിസിസി സെക്രട്ടറിയും

തിരുനന്തപുരം: കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയ്ക്ക് തിരുവനന്തപുരത്ത് അവസാനമായിരിക്കുകയാണ്. വിജയ യാത്ര അവസാനിക്കുമ്പോഴേക്കും കേരളത്തിലെ പല പൊതുസമ്മതരും ബിജെപിയ്‌ക്കൊപ്പം ഉണ്ടാകും എന്നായിരുന്നു വിലയിരുത്തലും അവകാശവാദവും.

എന്നാല്‍ അത്തരമൊരു നേട്ടം ബിജെപിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും ചില അപ്രതീക്ഷിത മുഖങ്ങള്‍ ബിജെപി പക്ഷത്തേക്ക് എത്തിയിട്ടുണ്ട് എന്നും പറയാം. സിനിമ നടന്‍ ദേവനെ കൂടാതെ 'സെലിബ്രിറ്റി' സ്റ്റാറ്റസ് ഉള്ളവരും അല്ലാത്തവരുമായി ആരൊക്കെ ബിജെപി പാളയത്തിലെത്തി എന്ന് നോക്കാം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ദേവന്റെ വരവ്

ദേവന്റെ വരവ്

17 വര്‍ഷമായി സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി നടക്കുന്ന ആളാണ് ദേവന്‍. പലപ്പോഴും മോദിസ്തുതി നടത്തിയിട്ടുണ്ടെങ്കിലും ബിജെപിയുടെ ഹിന്ദുത്വ നിലപാടിനോട് യോജിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ആളാണ്. പക്ഷേ, ഒടുവില്‍ സ്വന്തം പാര്‍ട്ടി സഹിതം ബിജെപിയില്‍ ലയിക്കുന്ന കാഴ്ചയും കേരളം കണ്ടു.

നടി രാധ

നടി രാധ

സിനി താരം രാധയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ രാധയുടെ യഥാര്‍ത്ഥ പേര് ഉദയ ചന്ദ്രിക എന്നാണ്. തമിഴും തെലുങ്കും ആയിരുന്നു പ്രധാന കര്‍മ മേഖല എങ്കിലും മലയാളം, കന്നഡ, ഹിന്ദി സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കേരളത്തില്‍ വലിയൊരു സ്വാധീനശക്തി എന്ന് അവകാശപ്പെടാന്‍ ആവില്ല എന്നത് വേറെ കാര്യം.

പന്തളം സുധാകരന്റെ സഹോദരന്‍

പന്തളം സുധാകരന്റെ സഹോദരന്‍

പ്രമുഖ കോണ്‍ഗ്രസ് നേതാവായ പന്തളം സുധാകരന്റളെ സഹോദരനും വിജയ യാത്രയില്‍ ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി മുന്‍ സെക്രട്ടറിയായ പന്തളം പ്രതാപന്‍ ആണിത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.

വിനു കിരിയത്ത്

വിനു കിരിയത്ത്

സിനിമ മേഖലയില്‍ നിന്ന് ഒരാള്‍ കൂടി ബിജെപിയില്‍ എത്തിയിട്ടുണ്ട്. തിരക്കഥാകൃത്തം സംവിധായകനും ആയ വിനു കിരിയത്ത് ആണിത്. ഇരുപതോളം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് വിനു കിരിയത്ത്.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കെവി ബാലകൃഷ്ണനും ബിജെപിയില്‍ അംഗത്വമെടുത്തു.

സികെ ജാനു

സികെ ജാനു

മുമ്പ് ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന ആളാണ് സികെ ജാനു. 2016 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുകയും ചെയ്തു. പിന്നീട് മുന്നണി വിട്ട സികെ ജാനുവും പാര്‍ട്ടിയും തിരികെ എത്തിയതും വിജയയാത്രയുടെ സമാപനത്തില്‍ ആയിരുന്നു.

ഇ ശ്രീധരന്‍ മുതല്‍

ഇ ശ്രീധരന്‍ മുതല്‍

മെട്രോമാന്‍ ഇ ശ്രീധരനും ബിജെപിയില്‍ അംഗത്വമെടുത്തത് വിജയയാത്രയില്‍ വച്ചായിരുന്നു. സമാപന പരിപാടിയിലും അദ്ദേഹം സന്നിഹിതനായിരുന്നു. ഇ ശ്രീധരനെ പോലെ കൂടുതല്‍ പൊതുസമ്മതരെ പാര്‍ട്ടിയില്‍ എത്തിക്കുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്.

സ്ഥാനാര്‍ത്ഥിയാകാന്‍

സ്ഥാനാര്‍ത്ഥിയാകാന്‍

ഇത്തവണ തിരഞ്ഞെടുപ്പില്‍ കൂടുതലായി പൊതു സമ്മതരെ രംഗത്തിറക്കണം എന്നതായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇ ശ്രീധരന്‍, ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് തുടങ്ങിയവര്‍ അത്തരത്തില്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+