Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണം നിഴല്‍ പോലെ പിന്തുടര്‍ന്നു, മണിയെക്കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ..

മലയാള സിനിമയുടെ പിന്നാലെ മരണം നിഴല്‍ പോലെ പിന്തുടരുന്നുണ്ടെന്നാണ് മണിനാദം നിലച്ചപ്പോള്‍ ഓരോരുത്തരും പറഞ്ഞത്. ഹൃദയപക്ഷത്തോട് അടുത്തുനിന്ന മണിക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും സിനിമാ സഹപ്രവര്‍ത്തകര്‍ അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത മരണങ്ങളാണ് അടുത്തിടെയായി നടന്നുക്കൊണ്ടിരിക്കുന്നത്. കല്‍പനയുടെയും മണിയുടെയും വിയോഗം ഒരുപോലെ ഞെട്ടിച്ചു. 2016 മലയാള സിനിമാ ലോകം കണ്ണീര്‍ക്കടലായി എന്നു വേണം പറയാന്‍.

മലയാള സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മുതല്‍ സിനിമാ മേഖലയിലെ അടിത്തട്ടിലുള്ളവര്‍ക്കു പോലും മണിയെക്കുറിച്ച് പറയാന്‍ നല്ലതു മാത്രമേ ഉള്ളൂ. എല്ലാവരുടെയും നല്ല സുഹൃത്തും സഹോദരനുമായിരുന്നു മണി. മരണം കൊണ്ടു പോയത് എന്തിനും കൈ എത്തും ദൂരത്തുണ്ടായിരുന്നു സഹോദരനെ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മണിയെക്കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തൊക്കെയാണ് പറയാനുള്ളത്.

തന്റെ സഹോദരന്‍ പോയി

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കരളലിയിച്ചത്. മരണം കൊണ്ടു പോയത് എന്തിനും കൈ എത്തും ദൂരത്തുണ്ടായിരുന്നു സഹോദരനെ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂക്കാ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്ക് കേറി വരുന്ന മണി ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയില്ലെന്നും മമ്മൂട്ടി പറയുന്നു.

സഹപ്രവര്‍ത്തകന് പ്രണാമം

ഒട്ടും പ്രതീക്ഷിക്കാത്ത മരണമായിരുന്നു കലാഭവന്‍ മണിയുടേത്. സഹപ്രവര്‍ത്തകന് ഹൃദയത്തില്‍ തൊട്ടുള്ള പ്രണാമം എന്ന് ജോയ് മാത്യുവും കുറിച്ചു.

മനസ്സിനൊരാഘാതം

മണിയുടെ മരണം പ്രതീക്ഷിക്കാത്ത ഒരാഘാതമാണ് മനസ്സിനേറ്റതെന്ന് സംവിധായകന്‍ വിനയന്‍ കുറിച്ചു. താന്‍ വലിയവനായിട്ടും വന്ന വഴി മണി മറന്നില്ല. ചാലക്കുടിയിലെ പാവപ്പെട്ടവര്‍ക്കൊപ്പം മണി നിന്നുവെന്നും വിനയന്‍ പറയുന്നു.

മണിച്ചേട്ടന്‍ എന്നെ കരയിപ്പിച്ചു

വ്യക്തിപരമായ ഒരുപാട് അവസരങ്ങളില്‍ മണിചേട്ടന്‍ ഒപ്പം നിന്നിരുന്നുവെന്ന് നടി മഞ്ജു കുറിച്ചു. മണിചേട്ടന്‍ എന്നെ ആദ്യമായി കരയിച്ചു. ചിരിപ്പിച്ചവര്‍ കരയിക്കുമ്പോള്‍ വേദന കൂടുതലാണെന്നും മഞ്ജു കുറിച്ചു.

നിന്റെ കരിനാക്ക് ഫലിച്ചതു പോലെ

ഒരു കലാകരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമാണെന്ന്് നീ പറഞ്ഞു. നിന്റെ കരിനാക്ക് ഫലിച്ചതു പോലെ എനിക്ക് തോന്നിയെന്ന് സലിംകുമാര്‍ പറയുന്നു. മരണത്തിലും നീ എന്നെ ഓവര്‍ടേക്ക് ചെയ്തു കളഞ്ഞുവെന്നും താരം കുറിച്ചു.

മണികിലുക്കം നിലച്ചു

മനസിലെന്നുമുണ്ടാകും ഓടി തളരാത്ത വാടി തളരാത്ത ഓമന പൂമുഖം എന്ന് കാവ്യാമാധവനും കുറിച്ചു.

വിശ്വസിക്കാനാകുന്നില്ല

മണി മരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ജയറാം പറയുന്നു.

എന്റെ വാസുവേട്ടന്‍

വെള്ളിത്തിരയില്‍ നവ്യയും മണിയും ഒന്നിച്ചഭിനയിച്ച രംഗത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്താണ് നവ്യാനായര്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

മറക്കില്ല ഒരിക്കലും

ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് ഇന്നസെന്റും മണിയും. മറക്കില്ല ഒരിക്കലും എന്നാണ് ഇന്നസെന്റ് കുറിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+