നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജിവിതം, ഗോപകുമാറിനെക്കുറിച്ച് പറയുന്നതിങ്ങനെ
തിരുവനന്തപുരം: മലയാളത്തിന്റെ കണ്ണാടിക്ക് മലയാളികള്‍ കണ്ണീരില്‍ കുതിര്‍ന്ന വിടനല്‍കി. ഒരിക്കലും മറക്കാന്‍ കഴിയില്ല ആ ശബ്ദം, ആ മുഖം, ആ കണ്ണാടി.... മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.എന്‍ ഗോപകുമാറിന്റെ വിയോഗത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. പ്രമുഖര്‍ ഫേസ്ബുക്കിലൂടെ അദ്ദേഹത്തെ ഓര്‍മ്മിച്ചു കൊണ്ട് പോസ്റ്റിട്ടു.
നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജീവിതം എന്ന് ടിഎന്‍ ഗോപകുമാറിനെക്കുറിച്ച് ചിലര്‍ കുറിച്ചു. സാമൂഹ്യ വിഷയത്തില്‍ ചടുലമായി സമഗ്രതയോടെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന ഗോപകുമാറിന്റെ വിയോഗം എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ടിഎന്‍ ഗോപകുമാറിന്റെ കണ്ണാടി എന്ന ടെലിവിഷന്‍ പരിപാടി അത്രമാത്രം ജനങ്ങളില്‍ പതിഞ്ഞതാണ്. ഇനി ആ കണ്ണാടിയിലൂടെ പ്രേക്ഷകരെ കാണാന്‍ ഗോപകുമാര്‍ വരില്ല. ടിഎന്‍ജിയെ ഇഷ്ടപ്പെട്ടിരുന്ന ചിലരുടെ വാക്കുകളിലേക്ക്...
|
നേരിനു നേരെ പിടിച്ച കണ്ണാടി
നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജീവിതം എന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് പറയുന്നു. പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ ടി എന്‍ ജിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.

സഹയാത്രികന്
മാധ്യമപ്രവര്‍ത്തന രംഗത്ത് എടുത്തു പറയാവുന്ന വ്യക്തിത്വങ്ങളാണ് ടിഎന്‍ ഗോപകുമാറും ശ്രീകണ്ഠന് നായരും ജോണ്‍ ബ്രിട്ടാസുമൊക്കെ. ടിഎന്‍ജിക്ക് ഒരു സഹയാത്രികന്റെ വിട എന്നാണ് ശ്രീകണ്ഠന് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രിയ ചങ്ങാതീ വിട
'കണ്ണാടി' യില്‍ ഇനി ഞാന്‍ നിങ്ങളെ കാണില്ല. പ്രിയ ചങ്ങാതിക്ക് നടന് ജോയ് മാത്യുവും വിട നല്കി.

എന്റെ സഹോദരന്
വിടപറഞ്ഞത് എന്റെ സഹോദരനാണെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് നികേഷ് കുമാര്‍ പറയുന്നു. വ്യക്തി ജീവിതത്തില്‍ അന്നും ഇന്നും എന്റെയൊപ്പം നിന്ന മാര്‍ഗദര്‍ശിയും സഹപ്രവര്‍ത്തകനുമായിരുന്നു ഗോപകുമാറെന്ന് നികേഷ് പറയുന്നു. അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ മറക്കാനാവില്ലെന്നും നികേഷ് പറഞ്ഞു.

കനത്ത നഷ്ടം
ടിഎന്‍ജിയുടെ വേര്‍പാട് കേരള സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങളെ അര്‍ത്ഥപൂര്‍ണമായ രീതിയില്‍ വിലയിരുത്തി അതു ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ പകര്‍ത്തുന്നതില്‍ ടിഎന്‍ജി വിജയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചു
സാമൂഹ്യ വിഷയങ്ങളില്‍ ചടുലമായി സമഗ്രതയോടെ പ്രതികരിക്കാന്‍ ശ്രദ്ധിച്ചിരുന്ന ഗോപകുമാറിന്റെ വിയോഗം നമുക്ക് വലിയ നഷ്ടമാണെന്ന് പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമ രംഗത്തെ ഇടപെടല്‍ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടിയാകണം എന്ന നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications