കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജിവിതം, ഗോപകുമാറിനെക്കുറിച്ച് പറയുന്നതിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിന്റെ കണ്ണാടിക്ക് മലയാളികള്‍ കണ്ണീരില്‍ കുതിര്‍ന്ന വിടനല്‍കി. ഒരിക്കലും മറക്കാന്‍ കഴിയില്ല ആ ശബ്ദം, ആ മുഖം, ആ കണ്ണാടി.... മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാറിന്റെ വിയോഗത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. പ്രമുഖര്‍ ഫേസ്ബുക്കിലൂടെ അദ്ദേഹത്തെ ഓര്‍മ്മിച്ചു കൊണ്ട് പോസ്റ്റിട്ടു.

നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജീവിതം എന്ന് ടിഎന്‍ ഗോപകുമാറിനെക്കുറിച്ച് ചിലര്‍ കുറിച്ചു. സാമൂഹ്യ വിഷയത്തില്‍ ചടുലമായി സമഗ്രതയോടെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന ഗോപകുമാറിന്റെ വിയോഗം എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ടിഎന്‍ ഗോപകുമാറിന്റെ കണ്ണാടി എന്ന ടെലിവിഷന്‍ പരിപാടി അത്രമാത്രം ജനങ്ങളില്‍ പതിഞ്ഞതാണ്. ഇനി ആ കണ്ണാടിയിലൂടെ പ്രേക്ഷകരെ കാണാന്‍ ഗോപകുമാര്‍ വരില്ല. ടിഎന്‍ജിയെ ഇഷ്ടപ്പെട്ടിരുന്ന ചിലരുടെ വാക്കുകളിലേക്ക്...

നേരിനു നേരെ പിടിച്ച കണ്ണാടി

നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജീവിതം എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ ടി എന്‍ ജിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സഹയാത്രികന്‍

സഹയാത്രികന്‍

മാധ്യമപ്രവര്‍ത്തന രംഗത്ത് എടുത്തു പറയാവുന്ന വ്യക്തിത്വങ്ങളാണ് ടിഎന്‍ ഗോപകുമാറും ശ്രീകണ്ഠന്‍ നായരും ജോണ്‍ ബ്രിട്ടാസുമൊക്കെ. ടിഎന്‍ജിക്ക് ഒരു സഹയാത്രികന്റെ വിട എന്നാണ് ശ്രീകണ്ഠന്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രിയ ചങ്ങാതീ വിട

'കണ്ണാടി' യില്‍ ഇനി ഞാന്‍ നിങ്ങളെ കാണില്ല. പ്രിയ ചങ്ങാതിക്ക് നടന്‍ ജോയ് മാത്യുവും വിട നല്‍കി.

എന്റെ സഹോദരന്‍

എന്റെ സഹോദരന്‍

വിടപറഞ്ഞത് എന്റെ സഹോദരനാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ പറയുന്നു. വ്യക്തി ജീവിതത്തില്‍ അന്നും ഇന്നും എന്റെയൊപ്പം നിന്ന മാര്‍ഗദര്‍ശിയും സഹപ്രവര്‍ത്തകനുമായിരുന്നു ഗോപകുമാറെന്ന് നികേഷ് പറയുന്നു. അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ മറക്കാനാവില്ലെന്നും നികേഷ് പറഞ്ഞു.

കനത്ത നഷ്ടം

കനത്ത നഷ്ടം

ടിഎന്‍ജിയുടെ വേര്‍പാട് കേരള സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രശ്‌നങ്ങളെ അര്‍ത്ഥപൂര്‍ണമായ രീതിയില്‍ വിലയിരുത്തി അതു ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ പകര്‍ത്തുന്നതില്‍ ടിഎന്‍ജി വിജയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചു

സാമൂഹ്യ വിഷയങ്ങളില്‍ ചടുലമായി സമഗ്രതയോടെ പ്രതികരിക്കാന്‍ ശ്രദ്ധിച്ചിരുന്ന ഗോപകുമാറിന്റെ വിയോഗം നമുക്ക് വലിയ നഷ്ടമാണെന്ന് പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമ രംഗത്തെ ഇടപെടല്‍ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടിയാകണം എന്ന നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Celebrities response on senior journalist tn Gopakumar death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X