Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാമിലും രക്ഷയില്ല, സെലിബ്രിറ്റികൾ ഡെയ്ഞ്ചർ സോണി: എന്തും സംഭവിക്കാമെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പുതുമയല്ല. ഇപ്പോഴിത ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമും സെലിബ്രിറ്റികള്‍ക്ക് ഭീഷണിയാകുന്നു. ഇൻസ്റ്റഗ്രാമിൽ സുരക്ഷ ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകൾ.

ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറെയുള്ള സെലിബ്രിറ്റികളുടെ അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഇൻസ്റ്റഗ്രാമിലെ വെരിഫൈഡ് അക്കൗണ്ട് ഉടമകളായ സെലിബ്രിറ്റികള്‍ക്ക് ഇൻസ്റ്റഗ്രാം സന്ദേശം അയച്ചു.

പിന്നാലെ ഹാക്കർമാർ

പിന്നാലെ ഹാക്കർമാർ

ഏറെ ആരാധകരുള്ള സെലിബ്രിറ്റി അക്കൗണ്ടുകൾക്ക് പിന്നാലെയാണ് ഹാക്കർമാർ എന്നാണ് ഇൻസ്റ്റഗ്രാം അധികൃതര്‍ നൽകുന്ന മുന്നറിയിപ്പ്. ഒന്നിലധികം ഹാക്കർമാർ സെലിബ്രിറ്റി അക്കൊണ്ടുകളെ ലക്ഷ്യം വച്ചിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

പാസ് വേഡ് മോഷ്ടിക്കപ്പെട്ടിട്ടില്ല

പാസ് വേഡ് മോഷ്ടിക്കപ്പെട്ടിട്ടില്ല

സെലിബ്രിറ്റികളുടെ അക്കൗണ്ടിന്റെ പാസ് വേർഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നത്. അക്കൗണ്ടുകളുടെ പ്രവർത്തനത്തിൽ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനാണ് നിർദേശം.

ഏതെല്ലാം അക്കൗണ്ട്

ഏതെല്ലാം അക്കൗണ്ട്

എന്നാൽ ഏതെല്ലാം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത് വ്യക്തമല്ല. ആരാധകര്‍ ഏറെയുള്ള അക്കൗണ്ടുകളെയാണ് ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് ഇൻസ്റ്റഗ്രാം നല‍കുന്ന വിവരം.

സുരക്ഷ വീഴ്ചയ്ക്ക് കാരണം

സുരക്ഷ വീഴ്ചയ്ക്ക് കാരണം

ഇൻസ്റ്റഗ്രാമിന്റെ സോഫ്റ്റ് വെയറിലുണ്ടായ ബഗ് ആണ് സുരക്ഷ വീഴ്ചയ്ക്ക് കാരണമെന്നാണ് ഇൻസ്റ്റഗ്രാം നല്കുന്ന വിവരം. എന്നാൽ ഈ പ്രശ്നം പരിഹരിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം അറിയിച്ചിരിക്കുന്നത്.

ഫോൺകോള്‍, മെസേജ്

ഫോൺകോള്‍, മെസേജ്

അപ്രതീക്ഷിതമായ ഫോൺകോൾ, മെസേജ്, മെയില്‍ എന്നിവ ശ്രദ്ധിക്കണമെന്നും ഇൻസ്റ്റഗ്രാം അധികൃതർ അറിയിച്ചിരിക്കുന്നു.

അമ്പത്കോടി ഉപയോക്താക്കൾ

അമ്പത്കോടി ഉപയോക്താക്കൾ

ഇന്‍സ്റ്റഗ്രാമിന് ആഗോള തലത്തിൽ അമ്പത് കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതിൽ മുപ്പത് കോടി ആളുകളും ദിവസേന ഒരു തവണയെങ്കിലും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+