'പാതിരാത്രി ആകുമ്പോൾ ചിലർക്ക് പ്രത്യേക സ്നേഹം; അത് ഭാര്യയോട് കാണിക്കൂ, ദാമ്പത്യം നന്നാവും'; സീമ വിനീത്
കൊച്ചി: തന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് ശല്യം ചെയ്യുന്നവർക്കെതിരെ രൂക്ഷമായി തുറന്നടിച്ച് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. തൊഴിൽ ആവശ്യങ്ങൾക്കായി ബന്ധപ്പെടാൻ വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നമ്പറിലേക്കാണ് പലരും വിളിച്ച് ശല്യം ചെയ്യുന്നതെന്ന് സീമ പറയുന്നു.
തൊഴിലുമായി ബന്ധപ്പെട്ട് അല്ലാതെ ഫോണിൽ വിളിക്കുന്നവരോട് സല്ലപിക്കാൻ തനിക്ക് സമയവും താത്പര്യവും ഇല്ലെന്നും സോഷ്യൽ മീഡിയയിൽ വന്ന് പല കമന്റുകളും പറയുന്നത് പോലെ ഫോണിലൂടെയും പറയാനാണ് ഉദ്ദേശമെങ്കിൽ ചുട്ടമറുപടി ലഭിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സീമ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'കുറച്ചു നാളുകളായി ഇവിടെ കുറിക്കണം കുറിക്കണം എന്ന് കരുതിയ വിഷയമാണ്. എന്റെ തൊഴിലുമായി ബന്ധപെട്ട് വളരെ വര്ഷങ്ങളായി ഞാൻ പോസ്റ്റ് ചെയ്യാറുള്ള വർക്കുകളുടെ കൂടെ ഞാൻ എന്റെ ഒരു ഫോൺ നമ്പർ പോസ്റ്റ് ചെയ്തിട്ടുണ്ട്.അത് എന്റെ തൊഴിലുമായി ബന്ധപ്പെട്ട് മാത്രം, അല്ലാതെ എനിക്ക് മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല, അതിനോട്ടു സമയവും ഇല്ല.
പല സന്ദർഭങ്ങളിലും പലരും വിളിക്കാറുണ്ട്. നമ്മൾ ഏതു സാഹചര്യത്തിൽ ആണ് നിൽക്കുന്നത് എന്ന് പോലും അറിയില്ലാത്ത മനുഷ്യർ, അതിൽ സ്ത്രീകളും പുരുഷൻമാരും ഉണ്ട്. നമ്മുടെ മാനസിക നില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി സമീപിക്കാറുണ്ട്. എനിക്ക് അത്തരം സംഭാഷണങ്ങളും അത്തരം കോളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ.
നിൽക്കുന്ന സാഹചര്യവും നിങ്ങളുടെ സംസ്കാരവും സംസാരത്തിനും അനുസരിച്ച് മാത്രമായിരിക്കും ഞാൻ മറുപടി നൽകുക . സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് . മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ, ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രതേക തരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും. അവരോടു അത്തരം സംഭാഷണങ്ങൾ ഭാര്യ മാരോട് ആണേൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും.
പിന്നെ ചില ആളുകൾ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞ്. എനിക്ക് കൊടുക്കാൻ ഉണ്ടേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് കൊടുത്തോളം. ഇടനിലക്കാരുടെ ആവശ്യമില്ല എന്നും പറഞ്ഞുകൊള്ളട്ടെ. സോഷ്യൽ മീഡിയയിൽ പല കമന്റുകളും പറയുന്ന പോലെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങൾക്ക് പറയാം എന്ന് തോന്നുന്നുണ്ടേൽ ,നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിൽ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു. നന്ദി നമോവാകം'












Click it and Unblock the Notifications