Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണിക്ക് കാരണം നടിയുമായുളള ബന്ധം, എന്തിനാണ് 'അമ്മ'? ഡബ്ല്യൂസിസിയിലും അംഗത്വമില്ലെന്ന് രഞ്ജു

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം കേരള മനസാക്ഷിയെ നടുക്കിയതാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ നടന്‍ ദിലീപിനെതിരെ പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.

കോളിളക്കമുണ്ടാക്കിയ കേസില്‍ അടുത്തിടെ സിനിമാ താരങ്ങള്‍ അടക്കമുളള സാക്ഷികള്‍ കൂറുമാറിയതായി വാര്‍ത്ത വന്നിരുന്നു. പിന്നാലെയാണ് നടി ഭാമയെ വിമര്‍ശിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ രംഗത്ത് വന്നത്. നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമ്പോള്‍ രഞ്ജുവിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

ഭീഷണി കോളുകള്‍

ഭീഷണി കോളുകള്‍

ഭാമയെ വിമര്‍ശിച്ച് യൂട്യൂബില്‍ രഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തനിക്ക് എതിരെ ഭീഷണി കോളുകള്‍ വന്നതായും രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും താന്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എവിടെ നിന്നാണെന്നോ ആരാണെന്നോ അറിയില്ല.

തനിക്ക് തന്റെ നിലപാടുകളുണ്ട്

തനിക്ക് തന്റെ നിലപാടുകളുണ്ട്

തന്റെ വീടിന് മുന്നില്‍ ചിലര്‍ പലപ്പോഴും ബുള്ളറ്റില്‍ വന്ന് പോകാറുണ്ട്. താന്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ തനിക്കൊപ്പം ഉണ്ടാകാറുണ്ട്. ഒരു വ്യക്തി എന്ന നിലയ്ക്ക് തനിക്ക് തന്റെ നിലപാടുകളുണ്ട്. അത് ശരിയാണെന്ന് തോന്നിയാല്‍ താനത് പറയും. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താനും തയ്യാറാണെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

നടിയുമായുളള ബന്ധം

നടിയുമായുളള ബന്ധം

തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. നമ്മള്‍ വ്യക്തികള്‍ ആരുടേയും അടിമകളല്ല. നമ്മുടേതായിട്ടുളള നിലപാട് വേണം. എന്തിനാണ് ഈ ഭീഷണികള്‍ എന്നറിയില്ല. സാധാരണ ഒരാള്‍ പ്രതികരിക്കുന്നത് പോലെ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. തന്നെ കേന്ദ്രീകരിക്കാനുളള കാരണം നടിയുമായുളള ബന്ധം ആണെന്നും രഞ്ജു രഞ്ജിമാര്‍ ആരോപിച്ചു.

തന്നെ ഒതുക്കിയിരുത്തിയിട്ട് എന്ത് നേടാനാണ്

തന്നെ ഒതുക്കിയിരുത്തിയിട്ട് എന്ത് നേടാനാണ്

താന്‍ ആ നടിക്കൊപ്പം ജോലി ചെയ്യുകയും അവര്‍ക്കൊപ്പമുളള സെല്‍ഫി ഇടുകയും ചെയ്യുന്നു. അത്തരം കാര്യങ്ങള്‍ കാണുമ്പോഴുളള ഇറിറ്റേഷനില്‍ നിന്നുമാണ് തന്നെ ഒന്ന് ഭീഷണിപ്പെടുത്തി ഒതുക്കി ഇരുത്തിയേക്കാം എന്ന് കരുതുന്നത്. തന്നെ ഒതുക്കിയിരുത്തിയിട്ട് എന്ത് നേടാനാണ് എന്നും രഞ്ജു രഞ്ജിമാര്‍ അഭിമുഖത്തില്‍ ചോദിച്ചു..

അമ്മ മെമ്പര്‍ഷിപ്പ് തന്നിട്ടില്ല

അമ്മ മെമ്പര്‍ഷിപ്പ് തന്നിട്ടില്ല

മലയാളത്തിലെ താരസംഘടനയായ അമ്മ തനിക്ക് അംഗത്വം തരേണ്ടതാണ്. മൂന്ന് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ അമ്മയില്‍ അംഗത്വമെടുക്കാം എന്നാണ്. എന്നാല്‍ തനിക്ക് ഇതുവരെ അമ്മ മെമ്പര്‍ഷിപ്പ് തന്നിട്ടില്ലെന്നും എന്താണെന്ന് അറിയില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. സംഘടനകളോട് ചേര്‍ന്ന് നില്‍ക്കാന്‍ താല്‍പര്യം തന്നെയാണ്.

എന്തിനാണ് ഇങ്ങനെയൊരു സംഘടന

എന്തിനാണ് ഇങ്ങനെയൊരു സംഘടന

ചില തീരുമാനങ്ങളും നിലപാടുകളും കാണുമ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു സംഘടന എന്ന് തോന്നാറുണ്ടെന്ന് അമ്മയെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. ആര്‍ക്കൊക്കെയോ വേണ്ടി പ്രവര്‍ത്തിക്കുന്നു. ആര്‍ക്കൊക്കെയോ വേണ്ടി നീതി നടപ്പിലാക്കുന്നു. ആര്‍ക്കൊക്കെയോ വേണ്ടി അനീതി നടപ്പിലാക്കുന്നു എന്നും രഞ്ജു രഞ്ജിമാര്‍ അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
    Sreejith Panickar Questions WCC's works
    ഡബ്ല്യൂസിസിയിലും തനിക്ക് അംഗത്വമില്ല

    ഡബ്ല്യൂസിസിയിലും തനിക്ക് അംഗത്വമില്ല

    അമ്മ സംഘടന അതിന്റെ വഴിക്ക് പോകട്ടെ എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. ഡബ്ല്യൂസിസിയിലും തനിക്ക് അംഗത്വമില്ല. ഡബ്ല്യൂസിസിയെ കുറിച്ചും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ താനത് പറയും. നല്ല സംഘടനയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ലോകത്ത് ശ്രദ്ധ പിടിച്ച് പറ്റാന്‍ സാധിക്കുന്ന സംഘടനയാണ്. അതങ്ങനെ തന്നെ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നുവെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+