കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണക്കേട്! പാഠം പഠിപ്പിക്കണം! ഇതോ ജനാധിപത്യം! രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് നടികർ തിലകങ്ങൾ...

തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് നടന്ന അന്തര്‍നാടകങ്ങളില്‍ പല താരങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി.

  • By മരിയ
Google Oneindia Malayalam News

ചെന്നൈ: സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരണവുമായി കോളിവുഡ് സിനിമാതാരങ്ങളും രംഗത്ത്. വ്യക്തമായ രാഷ്ട്രീയം ഉള്ള ഖുശ്ബുവും ഉലകനായകന്‍ കമലഹാസനും, അരവിന്ദ് സ്വാമിയും എല്ലാം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് നടന്ന അന്തര്‍നാടകങ്ങളില്‍ പല താരങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി.

കയ്യാങ്കളിയാണ് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന്റെ ഭാഗമായി നടന്നത്. ഇതിന് കാരണക്കാരായ എംഎല്‍എമാര്‍ നാട്ടിലെത്തുമ്പോള്‍ അവരെ വേണ്ടവിധത്തില്‍ സ്വീകരിക്കണമെന്ന് കമലഹാസന്‍ പറയുന്നു. ജനാധിപത്യം ഇല്ലെന്നാണ് തോന്നുന്നതെന്നും താരം ട്വീറ്റ് ചെയ്തിരിക്കുന്നു.

തമിഴ്നാട്ടിലെ ജനങ്ങളെ കളിയാക്കുയാണ് കോൺഗ്രസ് വക്താവും നടിയുമായ ഖുശ്ബു. പണത്തിനായി വോട്ട് വിറ്റ തമിഴ് ജനതയ്ക്ക് ഇത് തന്നെ വരണമെന്ന് താരം ട്വീറ്റ് ചെയ്തിരിക്കുന്നു. നിയമസഭയിൽ നടക്കുന്ന എല്ലാ സംഭവങ്ങളെ കുറിച്ചും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. മന്നാർഗുഡി മാഫിയയുടെ കയ്യിൽ വിജയം എത്തിയതിൽ ഞെട്ടലും ഖുശ്ബു രേഖപ്പെടുത്തുന്നു

എ ആർ റഹ്മാന്റെ അനന്തരവനും ഗായകനും നടനുമായ ജിവി പ്രകാശ് കുമാറും നിയമസഭയിൽ അഴിഞ്ഞാടിയ എംഎൽഎമാരെ വിമർശിക്കുന്നുണ്ട്. ഗുണ്ടായിസം കാണിച്ച ജനപ്രതിനിധികളെ നേരിടേണ്ടത് എങ്ങനെയാണെന്ന് ജനത്തിന് അറിയാമെന്ന് പ്രകാശ് ട്വീറ്റ് ചെയ്യുന്നു.

തമിഴ്നാട് അസംബ്ലി പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് പ്രശസ്ത സിനിമാതാരം രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിന്നമ്മയിൽ നിന്ന് ഭരണം ചിറ്റപ്പന്റെ കയ്യിലെത്തി എന്ന് താരം കളിയാക്കുന്നു. രാജ്യത്തിന് മുന്നിൽ തമിഴ് ജനത തലതാഴ്ത്തി നിൽക്കേണ്ട ഗതികേടിൽ ആണത്രേ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ ജീവിയ്ക്കുന്ന നമ്മൾ സന്തോഷിയ്ക്കണോ, സങ്കടപ്പെടണോ എന്നാണ് നടൻ അരവിന്ദ് സ്വാമിയുടെ സംശയം. ഇക്കാര്യത്തിൽ ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്നും താരം പറയുന്നു.

നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് അംഗീകരിക്കാൻ ആവില്ലെന്നും അരവിന്ദ് സ്വാമി പറയുന്നു. വളരെ കുറച്ച് ദൃശ്യങ്ങൾ മാത്രമാണ് പുറത്ത് എത്തിയത്. അതിന് അകത്ത് എന്തെല്ലാം കുതിരക്കച്ചവടമാണ് നടന്നിട്ടുണ്ടാവുക എന്നും താരങ്ങൾ ആശങ്കപ്പെടുന്നു

മിണ്ടിയിട്ടില്ല

സ്റ്റെൽ മന്നൻ രജിനാകാന്ത് സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. നേരത്തെ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു

താരങ്ങൾ

തമിഴ്നാട്ടിലെ താരചക്രവർത്തിമാരായ അജിത്തും സൂര്യയും വിജയും പ്രതികരിച്ചിട്ടില്ല. ജയലളിതയുമായി വളരെ അടുപ്പം പുലർത്തുന്ന ആളായിരുന്നു അജിത്

English summary
Celebrity response in Political developments happeand in Tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X