കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഠത്തിൽ നിന്ന് തെരുവിലിറങ്ങി;ബിഷപ്പിനെതിരെ ഉറച്ച ശബ്ദത്തിൽ പ്രതിഷേധിച്ചു,ഇത് കന്യാസ്ത്രീകളുടെ വിജയം

Google Oneindia Malayalam News

കൊച്ചി: നീണ്ട മൂന്ന് ദിവസത്തെ പോലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സഹോദരിക്കുവേണ്ടിയുള്ള കന്യാാസ്ത്രീകളുടെ സമരം. പതിനാല് ദിവസത്തെ സമരത്തിന് ശേഷമാണ് ഫ്രോങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. ഹൈക്കോടി പരിസരത്തായിരുന്നു കന്യാസ്ത്രീകളുടെ നേതൃത്വത്തലുള്ള സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സമരം നടത്തിയത്.

<strong>വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം</strong>വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം

രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരാണ് കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുായി രംഗത്തെത്തിയത്. അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സമരം തുടരാണ് കന്യാസ്ത്രീകളുടെ തീരുമാനം. അസ്വ. അനില, ആര്‍ടിസ്റ്റ് ജലജ, സിസ്റ്റര്‍ ഇമല്‍ഡ, കെ.എം രമ, ഷിജി കണ്ണന്‍, ലൈല റഷീദ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവര്‍ പന്തലില്‍ നിരാഹാരമിരുന്നിരുന്നു.

സമരപന്തലിൽ ആഘോഷം

സമരപന്തലിൽ ആഘോഷം

ബലാല്‍സംഗക്കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമെന്ന് സമര സമിതി പറഞ്ഞിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ വലിയ ആഘോഷങ്ങള്‍ക്കാണ് സമരപന്തല്‍ സാക്ഷ്യം വഹിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ നിലവില്‍ നിരാഹാരം തുടരുന്ന സാമൂഹിക പ്രവര്‍ത്തക പി ഗീത ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തീരുമാനത്തിൽ ഒത്തിരി സന്തോഷം

തീരുമാനത്തിൽ ഒത്തിരി സന്തോഷം

തീരുമാനത്തിൽ ഒത്തിരി സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. പക്ഷെ ഇത് കൊണ്ട് മാത്രം സംതൃപ്തരമല്ല. അറസ്റ് ഒരു പ്രഹനമായി മാറരുത്. അർഹിക്കുന്ന ശിക്ഷ ബിഷപ്പിനു കിട്ടണം. ഒരു ദിവസം വിഐപി ട്രീട്മെന്റും നൽകി ഇറക്കി വിടാൻ ആണെങ്കിൽ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങേണ്ടി വരുമെന്നും അവർ പറഞ്ഞു. ഏറെ സ്വാധീനമുള്ള ഒരു പുരോഹിതൻ ആയിരുന്നതിനാൽ അറസ്റ് നടക്കുമോ എന്ന് ആശങ്കകൾ ഉണ്ടായിരുന്നു എങ്കിലും സമരവുമായി മുന്നോട്ടു പോകാൻ തന്നെ ആയിരുന്നു ഞങ്ങളുടെ തീരുമാനമെന്നും അറസ്റ്റ് വാർത്ത പുറത്ത് വന്നതോടെ അവർ പ്രതികരിച്ചിരുന്നു.

തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യൽ

തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യൽ

വത്തിക്കാൻ ഫ്രാങ്കോയെ ബിഷപ്പ് അധികാരത്തിൽ നിന്ന് മാറ്റിയതും, പൊലീസിന് നൽകിയ മൊഴികളിലെ വൈരുധ്യവും അറസ്റ്റിലേക്ക് നയിക്കുമെന്ന് വാർത്തകൾ കണ്ടപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ ആണ് ഇപ്പോഴത്തെ അറസ്റ് ആയി പരിണമിച്ചിരിക്കുന്നതെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു ചോദ്യംചെയ്യലില്‍ അന്വേഷണ സംഘം നിരത്തിയത്. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി.

മൂന്ന് മാസം നീണ്ടു നിന്ന അന്വേഷണം

മൂന്ന് മാസം നീണ്ടു നിന്ന അന്വേഷണം


പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത് 2014 മുതല്‍ 2016 വരെയുള്ള കാലഘത്തിലാണ് പരാതി നല്‍കുന്നത് 2018 ജൂണ്‍ 27 നുമായിരുന്നു. മൂന്ന് മാസക്കാലം നീണ്ടു നിന്ന അന്വേഷണത്തിന്‍റെ നാള്‍വ‍ഴികള്‍
പരാതി ലഭിച്ചപ്പോള്‍ 2018 ജൂണ്‍ 28 ന് കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേരളം, കര്‍ണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തി.

ഊർജിതമായ അന്വേഷണം

ഊർജിതമായ അന്വേഷണം


81 സാക്ഷികളുടെ മൊഴികാള് പോലീസ് രേഖപ്പെടുത്തിയത്. നാല് മെറ്റീരിയല്‍ ഒബ്ജക്റ്റ് പിടിച്ചെടുത്തു, 34 ഡോക്യുമെന്റുകളും പോലീസ് പിടിച്ചെടുത്തിരുന്നു. കുറ്റാരോപിതന്‍ നാടു വിട്ടു പോകാതിരിക്കാനുള്ള നീക്കങ്ങളും പോലീസ് സ്വീകരിച്ചിരുന്നു. സമാനമായി പരാതിക്കാരിയുളള കോണ്‍വെന്‍റിന് സുരക്ഷ ഏര്‍പ്പെടുത്തി. നാലു തല സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കോണ്‍വെന്റിലെ ഫോണ്‍ റിസീവര്‍ 30 സെക്കന്റ് നേരം ഉയര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമാറ്റിക് ആയി കുറവിലങ്ങാട് സ്റ്റേഷനിലെ ഫോണ്‍ റിംഗ് ചെയ്യുന്ന സംവിധാനം അടക്കം ഏര്‍പ്പെടുത്തിയായിരുന്നു പോലീസിന്റെ അന്വേഷണം.

English summary
Celebtation in Kochi nun's protest center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X