'സോളാര്‍ സ്വപ്നങ്ങള്‍'ക്ക് വിലക്ക്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് വിലക്ക്. 'സോളാര്‍ സ്വപ്നം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററിലെത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പിനിടെ ചിത്രം തിയേറ്ററിലെത്തിയാല്‍ വന്‍ വിവാദത്തിന് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് വിലക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ ചിത്രം തിയേറ്ററിലെത്തിയാല്‍ അത് ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെയും അനുമതി ലഭിച്ച ശേഷം മാത്രമെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ തീര്‍പ്പ്.

കേരള സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗം ജോളി ശഖറിയ, നടി മേനക, എഴുത്തുകാരായ സുധീര്‍ പരമേശ്വര്‍, സുനിത, സംവിധായകന് അരുണ്‍ പിള്ള എന്നിവരടങ്ങുന്ന സെന്‍സര്‍ ബോര്‍ഡാണ് വിലക്കേര്‍പ്പെടുത്തിയത്.
ജോയ് ആന്റണി സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് രാജു ജോസഫാണ്. സരിത എസ് നായരെന്നത് വെള്ളിത്തിരയിലെത്തുമ്പോള്‍ ഹരിത നായരാകും. ശാലു മോനന്‍ ഗായത്ര മേനോനും ബിജു രാധാകൃഷ്ണന് അജയ് നായരുമാകും.
പൂജയാണ് ഹരിതയാകുന്ന സരിതയെ അവതരിപ്പിക്കുന്നത്. ഗായത്രിയെന്ന ശാലുവായി തുഷാരയും എത്തുന്നു. സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്റെ വേഷത്തിലെത്തുന്നത് നടന് ദേവനാണ്. ചിത്രത്തില്‍ ഗായത്രിയുടെ ഐറ്റം ഡാന്‍സും മറ്റുമുള്ളതിനാല്‍ 'എ' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications