കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോളാര്‍ സ്വപ്‌നങ്ങള്‍'ക്ക് വിലക്ക്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് വിലക്ക്. 'സോളാര്‍ സ്വപ്നം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററിലെത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പിനിടെ ചിത്രം തിയേറ്ററിലെത്തിയാല്‍ വന്‍ വിവാദത്തിന് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് വിലക്കുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ ചിത്രം തിയേറ്ററിലെത്തിയാല്‍ അത് ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെയും അനുമതി ലഭിച്ച ശേഷം മാത്രമെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ തീര്‍പ്പ്.

solar-swopnam

കേരള സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗം ജോളി ശഖറിയ, നടി മേനക, എഴുത്തുകാരായ സുധീര്‍ പരമേശ്വര്‍, സുനിത, സംവിധായകന്‍ അരുണ്‍ പിള്ള എന്നിവരടങ്ങുന്ന സെന്‍സര്‍ ബോര്‍ഡാണ് വിലക്കേര്‍പ്പെടുത്തിയത്.

ജോയ് ആന്റണി സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് രാജു ജോസഫാണ്. സരിത എസ് നായരെന്നത് വെള്ളിത്തിരയിലെത്തുമ്പോള്‍ ഹരിത നായരാകും. ശാലു മോനന്‍ ഗായത്ര മേനോനും ബിജു രാധാകൃഷ്ണന്‍ അജയ് നായരുമാകും.

പൂജയാണ് ഹരിതയാകുന്ന സരിതയെ അവതരിപ്പിക്കുന്നത്. ഗായത്രിയെന്ന ശാലുവായി തുഷാരയും എത്തുന്നു. സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്റെ വേഷത്തിലെത്തുന്നത് നടന്‍ ദേവനാണ്. ചിത്രത്തില്‍ ഗായത്രിയുടെ ഐറ്റം ഡാന്‍സും മറ്റുമുള്ളതിനാല്‍ 'എ' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

English summary
The controversial solar scam has made its way into a movie. But the Censor Board played spoilsport for the producers by demanding special permission from the Election Commission of India and also the Central Board of Film Certification for its screening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X