പ്രേമം ചോര്‍ച്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ റെയ്ഡ്, അന്വേഷണം പ്രമുഖ നടനിലേയ്ക്ക്?
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പിനെക്കുറിച്ച് അന്വേഷിയ്ക്കുന്ന പ്രത്യേക സംഘം തിരുവനന്തപുരത്തെ സെന്‍സര്‍ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് സിനിമയുടെ എട്ട് ഡിവിഡികള്‍ കസ്റ്റഡിയിലെടുത്തു.
ആദ്യം പരിശോധനയ്ക്ക് എത്തിയപ്പോള്‍ പൊലീസ് സംഘത്തെ ഓഫീസിനുള്ളില്‍ പ്രവേശിയ്ക്കാന്‍ സെന്‍സര്‍ബോര്‍ഡ് ഓഫീസര്‍ എ പ്രതിഭ അനുവദിച്ചില്ല. തുടര്‍ന്ന് കോടതിയില്‍ സെര്‍ച്ച് വാറന്റ് ഹാജരാക്കിയാണ് ആന്റി പൈറസി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പ്രവേശിച്ചത്...

കൈമാറാന്‍ വിസമ്മതിച്ചു
അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും സെന്‍സര്‍ ബോര്‍ഡ് മാസ്റ്റര്‍ കോപ്പി നല്‍കാന്‍ ആദ്യം വിസമ്മതിച്ചു

പരിശോധിച്ചു
കസ്റ്റഡിയുലെടുത്ത സിഡികള്‍ എഡിറ്റ് സ്യൂട്ടില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി

ജീവനക്കാര്‍
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തു

സെന്‍സര്‍ ബോര്‍ഡില്‍?
സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണോ ചിത്രത്തിന്റെ മാസ്റ്റര്‍ കോപ്പി പുറത്ത് പോയത്?

സെന്‍സര്‍ കോപ്പി
സെന്‍സര്‍ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്

പ്രമുഖന്‍
ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഒരു പ്രമുഖനിലേയ്ക്കും അന്വേഷണം നീളുന്നതായി റിപ്പോര്‍ട്ടുണ്ട്

പ്രമുഖ നടന്‍?
ഒരു പ്രമുഖ നടനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും സൂചന












Click it and Unblock the Notifications