Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സസ് തുടങ്ങുന്നു; ജൂണ്‍ 16 മുതല്‍ ജനങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താം, അറിയാം വിവരങ്ങള്‍

മലപ്പുറം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടപടികളുടെ ആദ്യ ഘട്ടമായ സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തുന്ന നടപടി തുടങ്ങുന്നു. ജൂണ്‍ 16 മുതല്‍ 30 വരെ എല്ലാവര്‍ക്കും ഇതിന് അവസരമുണ്ടാകും. സെന്‍സസിന് വീടുകൡ എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കുറയ്ക്കാനാണിത്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാണ്. വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

കുവൈത്ത് നിയന്ത്രണം കടുപ്പിച്ചു; വീട്ടുജോലി 10 രാജ്യക്കാര്‍ക്ക് മാത്രം, 27 രാജ്യങ്ങള്‍ക്ക് നിരോധനം
കുവൈത്ത് നിയന്ത്രണം കടുപ്പിച്ചു; വീട്ടുജോലി 10 രാജ്യക്കാര്‍ക്ക് മാത്രം, 27 രാജ്യങ്ങള്‍ക്ക് നിരോധനം

സെന്‍സസ് ഉദ്യോഗസ്ഥരായ എന്യൂമറേറ്റര്‍മാര്‍ സെന്‍സസിന്റെ ഭാഗമായി പിന്നീട് വീടുകള്‍ സന്ദര്‍ശിക്കും. ഈ വേളയില്‍ എസ്ഇ ഐഡി കൈമാറണം. ഐഡിയിലെ വിവരങ്ങള്‍ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് എന്യൂമറേറ്റര്‍മാര്‍ പരിശോധിക്കും. ശരിയാണെങ്കില്‍ സ്ഥിരീകരിച്ച് സബ്മിറ്റ് ചെയ്യും. അല്ലെങ്കില്‍ പുതിയ വിവരങ്ങള്‍ ശേഖരിക്കും.

census data collection begin on june 16

മലപ്പുറം ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് വായിക്കാം: ''സെന്‍സസ്-2027: സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താം. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ് - 2027) നടപടികളുടെ ആദ്യഘട്ടമായ 'സെല്‍ഫ് എന്യൂമറേഷന്‍' ജൂണ്‍ 16-ന് ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വീടുകളെയും കുടുംബങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക പോര്‍ട്ടല്‍ വഴി സ്വയം ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണിത്.

മഞ്ഞിലൂടെ തുരങ്കം; കശ്മീര്‍-ലഡാക് സോജില ടണല്‍ റെഡി, 3 മണിക്കൂര്‍ യാത്ര ഇനി 20 മിനുട്ടില്‍
മഞ്ഞിലൂടെ തുരങ്കം; കശ്മീര്‍-ലഡാക് സോജില ടണല്‍ റെഡി, 3 മണിക്കൂര്‍ യാത്ര ഇനി 20 മിനുട്ടില്‍

ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് ഇതിനായി അവസരമുണ്ടായിരിക്കും. സെന്‍സസ് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കാനും ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ സംവിധാനം. വീടുകളുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ആദ്യഘട്ട ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് കൂടാതെ മലയാളം അടക്കം 15 ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?

1. പോര്‍ട്ടല്‍ ലോഗിന്‍: പൊതുജനങ്ങള്‍ ആദ്യം https://se.census.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തെരഞ്ഞെടുത്ത് ക്യാപ്ച കോഡ് നല്‍കണം.
2. കുടുംബ രജിസ്‌ട്രേഷന്‍: കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (നിര്‍ബന്ധമല്ല) എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത പേര് പിന്നീട് മാറ്റാന്‍ കഴിയില്ല.
3. ഒടിപി പരിശോധനയും ഭാഷാ തെരഞ്ഞെടുപ്പും: മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ലോഗിന്‍ പൂര്‍ത്തിയാക്കണം. ഈ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാന്‍ സാധിക്കില്ല.
4. ലൊക്കേഷന്‍ വിവരങ്ങള്‍: ജില്ല, പിന്‍കോഡ്, വില്ലേജ്/ടൗണ്‍ എന്നിവ നല്‍കിയ ശേഷം കൃത്യമായ താമസസ്ഥലം മാപ്പില്‍ ചുവന്ന അടയാളം ഉപയോഗിച്ച് സ്ഥിരീകരിക്കണം.
5. ചോദ്യാവലി പൂരിപ്പിക്കല്‍: പോര്‍ട്ടലിലുള്ള ടൂള്‍ടിപ്പുകള്‍, പതിവുചോദ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെ വീടുകളുടെ പട്ടിക തയ്യാറാക്കലിനുള്ള 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാം. ഒരേ ലോഗിനില്‍ തന്നെ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. പ്രക്രിയ ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടി വന്നാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത് പിന്നീട് പൂര്‍ത്തിയാക്കാനും സൗകര്യമുണ്ട്.
6. ഫൈനല്‍ സബ്മിറ്റും എസ്.ഇ. ഐഡിയും: വിവരങ്ങള്‍ കൃത്യമാണെന്ന് പ്രിവ്യൂ സ്‌ക്രീന്‍ വഴി ഉറപ്പാക്കിയ ശേഷം നല്‍കാം. ഇതിനുശേഷം മാറ്റങ്ങള്‍ വരുത്താനാകില്ല. വിജയകരമായി സമര്‍പ്പിച്ചു കഴിയുമ്പോള്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള എസ്.ഇ. ഐഡി മൊബൈലിലും ഇ-മെയിലിലും ലഭിക്കും.

എന്യൂമറേറ്റര്‍മാരുടെ സന്ദര്‍ശനം

സെന്‍സസ് ഉദ്യോഗസ്ഥര്‍ (എന്യൂമറേറ്റര്‍മാര്‍) പിന്നീട് വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ എസ്.ഇ. ഐഡി അവര്‍ക്ക് കൈമാറണം. ഈ ഐഡി നിലവിലുള്ള റെക്കോര്‍ഡുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച് സബ്മിറ്റ് ചെയ്യും. പൊരുത്തപ്പെടാത്ത സാഹചര്യങ്ങളില്‍ മാത്രം എന്യൂമറേറ്റര്‍ വിവരങ്ങള്‍ പുതിയതായി ശേഖരിക്കും.
വിവരങ്ങള്‍ സുരക്ഷിതം
സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ രഹസ്യാത്മകത പൂര്‍ണ്ണമായും ഉറപ്പാക്കി സുരക്ഷിതമായ സെര്‍വറുകളില്‍ എന്‍ക്രിപ്റ്റ് ചെയ്ത ഫോര്‍മാറ്റിലാണ് ഈ ഡാറ്റ സൂക്ഷിക്കുക. ഈ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്കോ വ്യക്തികള്‍ക്കോ കൈമാറ്റം അനുവദിക്കില്ല.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+