Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ ആശയ കുഴപ്പം; വ്യക്തത വരുത്തണമെന്ന് ചെന്നിത്തല!

തിരുവനന്തപുരം: വ്യക്തത വരുത്തിയിട്ട് സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍പിആറും സെന്‍സസുമായി കൂട്ടിക്കുഴച്ചിരിക്കുന്നു. ഇതുവരെയില്ലാത്ത ചോദ്യാവലികള്‍ ചേര്‍ത്തിരിക്കുന്നു. അതിനാല്‍ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിച്ച ശേഷം മതി സെൻസസ് നടപടികളെന്ന് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈ എടുത്തത്‌ മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മന്‍ ചാണ്ടിയുമായി പികെ കുഞ്ഞാലിക്കുട്ടി സംസാരിച്ച ശേഷം സമരത്തിന്റെ കാര്യം ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു. തീവ്രവാദ സംഘടനകള്‍ സമരം ഹൈജാക്ക് ചെയ്യാതിരിക്കാനായിരുന്നു സംയുക്ത സമരത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താത്പര്യം മൂലമാണ് യോജിച്ചുള്ള പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയത്. പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയക്കളി നടത്തുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നു

മുഖ്യമന്ത്രി ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നു

കോണ്‍ഗ്രസിലും ലീഗിലും ഭിന്നതയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കെഎം ഷാജി പറഞ്ഞത് സെന്‍സസ് നടപടികളുമായി ഇപ്പോള്‍ മുന്നോട്ടുപോകരുത് എന്നാണ്. കാരണം എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ തികഞ്ഞ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരും എന്‍ആര്‍സിയില്‍ തീരുമാനം പറഞ്ഞിട്ടില്ല. ഈ ആശങ്കകള്‍ ദൂരീകരിച്ച ശേഷം സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ മതിയെന്ന് ചെന്നിത്തല പറയുകയായിരുന്നു.

സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം

സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം


തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഞങ്ങള്‍ അതിനെതിരായ നിലപാട് സ്വീകരിച്ചത്. ബിജെപി ഒഴിച്ച് കേരളത്തില്‍ എല്ലാവര്‍ക്കും പൗരത്വ വിഷയത്തില്‍ ഒരേ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു. പന്തീരങ്കാവ് കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തി.

കെഎം ഷാജിയുടെ പ്രസ്താവന

കെഎം ഷാജിയുടെ പ്രസ്താവന

അതേസമയം പൗരത്വ വിഷയത്തിൽ മമതാ ബാനർജിയെയും പിണറായി വിജയനെയും താരതമ്യം ചെയ്ത് കൊണ്ടുള്ള കെഎം ഷാജിയുടെ പരാമർശം നിയമസഭയില്‍ ബഹളത്തിനിടയാക്കി. ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്നായിരുന്നു ഷാജിയുടെ പരാമര്‍ശം. ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

ഷാജിക്ക് എസ്ഡിപിഐയുടെ ശബ്ദം

ഷാജിക്ക് എസ്ഡിപിഐയുടെ ശബ്ദം

പെണ്ണ് ഭരിച്ചാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ചോദ്യം. ഷാനി മോള്‍ ഉസ്മാന്റെ അടുത്ത് നിന്ന് ഇങ്ങിനെ പറയാന്‍ ഷാജിക്ക് നാണമില്ലേയെന്നും ശൈലജ ചോദിച്ചു. ഒടുവില്‍ വിവാദമായതോടെ പെണ്ണെന്ന പരാമർശം ഷാജി പിൻവലിക്കുകയായിരുന്നു. അതേസമയം കെ.എം ഷാജിക്ക് എസ്ഡിപിഐയുടെ ശബ്ദമാണെന്ന മന്ത്രി വിഎസ് സുനിൽകുമാറിന്റെ പ്രസ്താവന സഭയിൽ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കിയിരുന്നു.

Recommended Video

cmsvideo
    CM Pinarayi Vijayan lashes out over CAA in Mumbai | Oneindia Malayalam
    സെൻസസ് നടപ്പാക്കാതിരിക്കാനാകില്ല

    സെൻസസ് നടപ്പാക്കാതിരിക്കാനാകില്ല

    അതേസമയം പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉള്ള സാഹചര്യത്തിൽ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്ന പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. സെൻസസ് നടത്താതിരിക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സെൻസസ് നടപടികൾ നടത്തുന്നത് കേന്ദ്ര സെൻസർ വകുപ്പാണ്. ഉദ്യോഗസ്ഥരെ നൽകുക എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+