ദില്ലിയിലെ മൂന്ന് കോർപ്പറേഷനകളും യോജിപ്പിക്കാന്‍ കേന്ദ്രം: രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാള്‍
ദില്ലി: ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ ഒന്നാക്കി മാറ്റാൻ നിർദ്ദേശിക്കുന്ന ബിൽ കേന്ദ്രം വീണ്ടും പരിഗണിക്കുന്നു. പാർലമെന്റിൽ ബിൽ പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്യുന്നതോടെ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ മൂന്ന് സിവിൽ ബോഡികൾ ഒന്നായി മാറു. വിഭജനം അനുവദിച്ച നിയമത്തിൽ ഭേദഗതികൾ നിർദ്ദേശിക്കുന്ന ബിൽ അടുത്തയാഴ്ച കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
അതേസമയം കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'ഏകദേശം എട്ട് വർഷമായി ഭാരതീയ ജനതാ പാർട്ടിയാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്. അവർക്ക് മൂന്ന് ബോധികളും സംയോജിപ്പിക്കേണ്ടിയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അവർ ഇത്രയും വർഷമായി അത് ചെയ്യാത്തത്? എംസിഡി തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എന്തിനാണ് ഇത് സംബന്ധിച്ച കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നത്'-അരവിന്ദ് കെജ്രിവാൾ ചോദിച്ചു.

മൂന്ന് എംസിഡികളുടെ ഏകീകരണം വളരെ മുമ്പുതന്നെ എപ്പോൾ വേണമെങ്കിലും ചെയ്യാമായിരുന്നു. എംസിഡി തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രമാണിത്. ഡൽഹിയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയത്തിലാണ് ബി ജെ പി അവസാന ഘട്ടത്തില്‍ ഇത്തരമൊരു നീക്കവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുകയും ചെയ്തു. അതേസമയം കോർപ്പറേഷന്റെ വിഭജനം വികസനത്തിലും വരുമാനത്തിലും അസമത്വം സൃഷ്ടിക്കുന്നതിനാല്‍ കോർപ്പറേഷന്റെ ഏകീകരണം ആവശ്യമാണെന്നാണ് സർക്കാർ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വിഭജനത്തോടെ മൂന്ന് കോർപ്പറേഷനുകൾക്കും അവരുടെ ബാധ്യതകൾക്കനുസരിച്ച് ലഭ്യമായ വിഭവങ്ങളിൽ വലിയ വിടവുണ്ടായി. കാലക്രമേണ ഈ വിടവ് വർദ്ധിച്ചു, മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു, അവരുടെ ജീവനക്കാർക്ക് ശമ്പളവും വിരമിക്കൽ ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാൻ അവരെ കഴിവില്ലാത്തവരാക്കി, അതുവഴി ഡൽഹിയിലെ പൗര സേവനങ്ങൾ നിലനിർത്തുന്നതിൽ ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തെന്നും സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2011-ൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി നിയമം അനുസരിച്ച്, മുൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുകയായിരുന്നു - സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എസ്ഡിഎംസി), നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി), ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഇഡിഎംസി) എന്നിങ്ങനെയായിരുന്നു വിഭജനം. പുതിയ നിയമ ഭേദഗതിയിലൂടെ നിലവിലുള്ള മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഡൽഹിയിലെ ഒരു ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications