കേന്ദ്രം കേരളത്തെ പ്രശംസിക്കുന്നു; സംഘപരിവാർ വ്യാജ പ്രചരണം നടത്തി പരിഹാസ്യരാവുന്നുവെന്ന് ജയരാജൻ
തിരുവനന്തപുരം; കേന്ദ്രസർക്കാർ കേരളത്തെ പ്രശംസിക്കുമ്പോൾ വ്യാജപ്രചരണത്തിലൂടെ സ്വയം പരിഹാസ്യരാവുകയാണ് സംഘപരിവാർ എന്ന് സിപിഎം നേതാവ് എംവി ജയരാജൻ.ഓക്‌സിജൻ ഉല്പാദനത്തിലും വിതരണത്തിലും കേരളം മാതൃകയാണെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ പറഞ്ഞത്. ഓക്‌സിജൻ കിട്ടാതെ നിരവധി കോവിഡ് രോഗികൾ പുഴുക്കളെപ്പോലെ ഉത്തരേന്ത്യയിൽ മരിച്ചുവീഴുമ്പോൾ കേരളത്തിൽ അത്തരമൊരവസ്ഥയില്ല. പിഎംകെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞവർഷം 162 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചുവെന്ന് അവകാശപ്പെടുന്ന ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഓക്‌സിജൻ ക്ഷാമം രൂക്ഷം. കേരളവും ഉത്തരേന്ത്യയും തമ്മിലുള്ള താരതമ്യമാണ് കോടതിയിൽ നടന്നത്, ജയരാജൻ പറഞ്ഞു.

കേരളത്തിനാവശ്യമായ ഓക്‌സിജൻ 74 മെട്രിക് ടണ്ണാണ്. എന്നാൽ ഉല്പാദനം 220 മെട്രിക് ടണ്ണാണ്. അതുകൊണ്ട് തന്നെയാണ് കർണ്ണാടകത്തിനേയും തമിഴ്‌നാടിനെയും ഓക്‌സിജൻ നൽകി സഹായിക്കാൻ കഴിഞ്ഞത്. സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത് കേന്ദ്രസർക്കാർ നിലപാടാണെന്ന് എല്ലാവർക്കുമറിയാം. മോഡിയടക്കമുള്ള നേതാക്കളുടെ ചിത്രം സഹിതമുള്ള സംഘികളുടെ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ കേരളത്തിലും സ്ഥിതി ഭയാനകമാണെന്നാണ് പ്രചരിപ്പിക്കുന്നത്.
ഉത്തരേന്ത്യയിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിക്കുന്ന ദൃശ്യങ്ങൾ കേരളത്തിലേതാണെന്ന വ്യാജപ്രചരണം നടത്താൻ പോലും ഇവർക്ക് മടിയില്ല. ഇത്തരം അസത്യ പ്രചരണത്തിലൂടെ സ്വയം പരിഹാസ്യരാവുകയാണ് സംഘപരിവാർ, ജയരാജൻ കുറ്റപ്പെടുത്തി.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications