ജനവികാരം മാനിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കേന്ദ്രം തയ്യാറാവണം: സമദാനി എംപി
കോഴിക്കോട്: ജനവികാരം മാനിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് മലപ്പുറം എംപി എപി അബ്ദുള്‍സമദ് സമദാനി. ശാന്തശീലരായ അവിടുത്തെ ജനങ്ങളിൽ അമർഷവും പ്രതിഷേധവും സൃഷ്ടിക്കുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പൊതുവെ കുറ്റകൃത്യങ്ങൾ കുറവായ ദ്വീപുകളിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള നീക്കവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഭൂപ്രദേശമാണ് ലക്ഷദ്വീപ്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല ദ്വീപ് സമൂഹം ലോക ശ്രദ്ധ ആകർഷിച്ചിട്ടുള്ളത്. അവിടുത്തെ ജനങ്ങളുടെ സ്വഭാവ മഹിമയും പെരുമാറ്റ രീതിയുമെല്ലാം ഏറെ പ്രശംസനീയമാണ്. പ്രമുഖരും പ്രശസ്തരും അടക്കമുള്ള പലരും അത് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ശാന്തശീലരായ അവിടുത്തെ ജനങ്ങളിൽ അമർഷവും പ്രതിഷേധവും സൃഷ്ടിക്കുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

നമ്മുടെ രാജ്യത്ത് കൊറോണ വ്യാപനത്തിൻ്റെ കാര്യത്തിൽ വളരെ സുരക്ഷിതമായി നിലകൊണ്ട പ്രദേശങ്ങളുടെ മുൻനിരയിലായിരുന്നു ലക്ഷദ്വീപ്. എന്നാൽ അവിടെ നടപ്പാക്കിയ പുതിയ ഭരണപരിഷ്കാരങ്ങൾ മഹാമാരിയുടെ വ്യാപനം ത്വരിതപ്പെടുത്തിയതിൻ്റെ ഉത്കണ്ഠയിലാണ് ജനങ്ങൾ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ദ്വീപിലെ പോസിറ്റീവിറ്റി നിരക്ക് മുൻനിലയിൽ നിന്ന് കുത്തനെ ഉയർന്നു. മുൻ അഡ്മിനിസ്ട്രേറ്റർ നിഷ്ഠയോടെ നടപ്പിലാക്കിയിരുന്ന ആറ് ദിവസത്തെ ക്വാറൻ്റെയ്ൻ നിലനിന്നപ്പോൾ ഒരു വർഷത്തോളം കോവിഡിനെ അകറ്റിനിർത്താൻ പ്രദേശവാസികളായ ജനങ്ങൾക്ക് സാധിച്ചു.
എന്നാൽ ആ അന്തരീക്ഷമാണ് ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നത്. പൊതുവെ കുറ്റകൃത്യങ്ങൾ കുറവായ ദ്വീപുകളിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള നീക്കവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് ഈ നടപടികൾ പിൻവലിക്കാനും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാനും ഗവൺമെന്റ് അടിയന്തിരനടപടി സ്വീകരിക്കണം.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications