കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയുടെ സ്വപ്‌നം ഒരുപടി കൂടി മുന്നോട്ട്; 1000 ഇ- ബസുകള്‍ നല്‍കാന്‍ കേന്ദ്രം

ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവർ അടക്കം ലീസ് വ്യവസ്ഥയിൽ ആയിരിക്കും നൽകുക. വാടക കൊടുക്കണം. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിൽ ഉൾപ്പെടുത്തി ലഭിക്കുന്ന 250 ബസുകൾ സൗജന്യമാണ്.

Google Oneindia Malayalam News
Ksrtc

തിരുവനന്തപുരം: കേരളത്തിന് 1000 ഇലക്ട്രിക് ബസുകൾ നൽകാൻ കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ രണ്ടു പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകൾ നൽകും എന്നാണ് വിവരം. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് പദ്ധതി. ഈ വർഷത്തോടെ പൂർണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യത്തിലേക്ക് എത്താൻ ഇത് സഹായകരമാകും.

സ്വപ്നം കാണാനാവാത്ത തുക ലോട്ടറി അടിച്ചു..പക്ഷേ! കയ്യിലെ പണവും തീർന്നു..ഭാര്യയും പോയിസ്വപ്നം കാണാനാവാത്ത തുക ലോട്ടറി അടിച്ചു..പക്ഷേ! കയ്യിലെ പണവും തീർന്നു..ഭാര്യയും പോയി

ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവർ അടക്കം ലീസ് വ്യവസ്ഥയിൽ ആയിരിക്കും നൽകുക. വാടക കൊടുക്കണം. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിൽ ഉൾപ്പെടുത്തി ലഭിക്കുന്ന 250 ബസുകൾ സൗജന്യമാണ്.

ശരാശരി ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തികഭദ്രതയും ലക്ഷ്യമിട്ടാണിത്. ഒറ്റ ചാർജ്ജിൽ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ- ബസുകൾ. നഗര സർവീസുകൾക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും. ഊർജ്ജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നൽകണം.ഡ്രൈവറെ നൽകുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. .

 ഈ യുവതിയെ പോലെ ചെയ്താൽ ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടാക്കാം പേര് കൊണ്ട് പണം, വർഷാവസാനം ലക്ഷങ്ങൾ വരെ!! ഈ യുവതിയെ പോലെ ചെയ്താൽ ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടാക്കാം പേര് കൊണ്ട് പണം, വർഷാവസാനം ലക്ഷങ്ങൾ വരെ!!

നിലവിലെ ബസുകളെ സി.എൻ.ജിയിലേക്കും എൽ.എൻ.ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്. സി.എൻ.ജിയുടെ വില കുറയുന്നതിനുസരിച്ച് 3000 ഡീസൽ ബസുകൾ കൂടി സി.എൻ.ജിയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ 5 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ഇപ്പോൾ 82-83 രൂപയാണ് കിലോഗ്രാമിന് സിഎൻജി വില. അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എ.പി.എം) സി.എൻ.ജിക്ക് ബാധകം ആവുമ്പോൾ വില 70 രൂപ വരെയായി കുറയും എന്നാണ് ഉത്പാദകർ അറിയിച്ചിരിക്കുന്നത്.

ksrtc BUS

ട്രാൻസ്പോർട്ട് ബസുകളിൽ എൽ.എൻ.ജി ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന നേട്ടത്തെക്കുറിച്ച് പഠിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ബറോ‌ഡയിലെത്തി വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തും. ദീർഘദൂര ഇ ബസിന് വില 1 മുതൽ 1.3 കോടി വരെയാണ്. സിറ്റി ഇ ബസ് വില 70 ലക്ഷം മുതൽ 1 കോടി വരെ. ഡീസലിൽ നിന്ന് സി.എൻ.ജിയിലേക്ക് ബസൊന്നിന് മാറാൻ 5 ലക്ഷം. എൽ.എൻ.ജിയിലേക്ക് മാറാൻ 10 ലക്ഷം

English summary
Center will give 1000 e-buses to Kerala For pollution Free route, here are the Complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X