നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു; മന്ത്രി എംബി രാജേഷ്
നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നുവെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും യു ഡി എഫ് എംപിമാരടക്കം വസ്തുത മറച്ച് കേരളത്തിനെതിരെ തിരിഞ്ഞു. കേരളത്തിന്റെ വീഴ്ചയാണെന്ന് ബി ജെ പിയും കോൺഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.
കോൺഗ്രസും ബി ജെ പിയും സമരവും നടത്തി. അഞ്ചുവർഷമായി കേന്ദ്രത്തിൽനിന്ന് തുക ലഭിക്കാതിരുന്നിട്ടും സംസ്ഥാന സർക്കാർ വായ്പയെടുത്താണ് കർഷകർക്ക് തുക നൽകിയതെന്നും ഇതെല്ലാം മാധ്യമങ്ങൾ മറച്ചുവെച്ചെന്നും എംബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്നും കേരളം കള്ളംപറയുകയാണെന്നും പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ്. എന്നാൽ ഇപ്പോൾ അഞ്ചുവർഷത്തെ കുടിശ്ശിക 852 കോടി കേന്ദ്രം സംസ്ഥാനത്തിന് നൽകിയ വാർത്ത പുറത്തുവരികയാണ്. 756 കോടി ഇനിയും തരാനുണ്ട്. കേരളം കണക്കുകൊടുക്കാത്തതിനാലാണ് തുക ലഭിക്കാതിരുന്നതെന്ന് പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ കേന്ദ്ര പിഴവാണെന്ന് സമ്മതിക്കുന്നു. പിഴവല്ല, ബോധപൂർവമായ നടപടിയാണിത്.

അഞ്ചുവർഷമായി കേന്ദ്രത്തിൽനിന്ന് തുക ലഭിക്കാതിരുന്നിട്ടും സംസ്ഥാന സർക്കാർ വായ്പയെടുത്താണ് കർഷകർക്ക് തുക നൽകിയത്. 2021-22, 2022-23 വർഷത്തിൽ മാത്രം 1,871 കോടി രൂപ പാലക്കാട്ടെ കർഷകർക്ക് ലഭിച്ചു. മാർച്ച് എട്ടിന് മന്ത്രിമാരും കർഷകരുമായി നടത്തിയ ചർച്ചയെത്തുടർന്ന് കഴിഞ്ഞ ഒന്നാംവിളയ്ക്ക് പിആർഎസ് വായ്പയെടുക്കാൻ കഴിയാത്തവർക്ക് ഒരുകോടിയിലേറെ രൂപ നേരിട്ടും 2.9 കോടി വായ്പയായും നൽകാൻ ക്രമീകരണം നടത്തി. 25 കൃഷിഭവനുകളിൽ അദാലത്ത് സംഘടിപ്പിച്ചു. എന്നാൽ ഇതൊക്കെ മാധ്യമങ്ങൾ മറച്ചുവച്ചുവെന്നും മന്ത്രി പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications