Get Updates
Get notified of breaking news, exclusive insights, and must-see stories!

അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; 'പീഡനവീരന്റെ' വിവാദ പ്രസംഗം എന്തിന് വേണ്ടി?

കോഴിക്കോട്: സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം കൂടുതല്‍ വിവാദത്തിലേക്ക്. ആഗോള ഭീകര സംഘടനയായ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിന്റെപ്രസംഗത്തിനെതിരെയുള്ള ആരോപണം
ഇത് അതീവ ഗൗരവത്തോടെ ഉറ്റു നോക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലത്തിലിന്റെ പ്രഭാഷണങ്ങള്‍ ഇന്റലിജന്‍സ് വിഭാഗവും എന്‍ഐഎയും പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യാ രാജ്യത്ത് യഥാര്‍ത്ഥ മുസ്ലീമിന് ജീവിക്കാന്‍ സാധ്യമല്ല. ഇവിടെ അമുസ്ലീങ്ങള്‍ ജീവിക്കുന്ന ദാറുല്‍ കുഫുറ് ആണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇതേ നിലപാട് തന്നെയാണ് ഐസിസ് അടക്കമുള്ള തീവ്രവാദ ഭീകരവാദ സംഘടനകള്‍ പിന്‍പറ്റുന്നതും. ജനാധിപത്യ, മതേതര സംവിധാനത്തെ പൂര്‍ണ്ണമായും അവിശ്വസിക്കുകയും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയുമാണ് ഐസിസിനെ പോലുള്ള ഭീകര സംഘടനകളുടെ ലക്ഷ്യം.

യുവാക്കളെ അടുപ്പിക്കുന്നു

യുവാക്കളെ അടുപ്പിക്കുന്നു

ടിപി അബ്ദുള്ള കോയ മദനി നേതൃത്വം നല്‍കുന്ന ഔദ്യോഗിക മുജാഹിദ് വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ശംസുദ്ദീന്‍ പാലത്ത്. എന്നാല്‍ ഔദ്യോഗിക വിഭാഗത്തിലെ യുവാക്കളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ പാലത്തിന് കഴിയുന്നുണ്ട്.

അറബിക് കോളേജ് അധ്യാപകന്‍

വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജിലെ അധ്യാപകനായിരുന്ന ശംസുദ്ദീന്‍ പാലത്തിനെ
ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.എന്നാല്‍ ഈ കേസില്‍ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.

ഉള്ളടക്കം

ഉള്ളടക്കം

ഏകദൈവ വിശ്വാസികളായ മുസ്ലീങ്ങള്‍ മറ്റ് ജനവിഭാഗങ്ങളോട് ഏത് തരത്തിലുള്ള ബന്ധമാണ് പുലര്‍ത്തേണ്ടത് എന്ന് വിശദീകരിക്കുന്ന പഠന ക്ലാസാണ് ഒന്നര മണിക്കൂര്‍ വീതമുള്ള ശംസുദ്ദീന്റെതായി ലഭ്യമായ ഓഡിയോയുടെ ഉള്ളടക്കം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്

അതിതീവ്രവും വര്‍ഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വര്‍ഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന പരിപാടിയിലായിരുന്നു നടത്തിയത്.

ഐസിസ് വാദം

ഐസിസ് വാദം

ഒരു അമുസ്ലീമുമായി സമാധാന കരാര്‍ ഇല്ലെങ്കില്‍ ജിഹാദിന്റെ ബന്ധം മാത്രമാണെന്നും അമുസ്ലീമിന്റെ രക്തം അനുവദനീയമാണെന്നുമാണ് ഐസിസിന്റെ വാദം. എന്നാല്‍ പാലത്ത് ജിഹാദ് എന്ന വാദം പ്രസംഗത്തില്‍ പറയുന്നില്ലെങ്കിലും അമുസ്ലീമുമായി യാതൊരു സഹകരണമോ ബന്ധമോ പാടില്ലെന്നും ഇന്ത്യയില്‍ മുസ്ലീമിന് ജീവിക്കാന്‍ സാധ്യമല്ലെന്നും പറയുന്നുണ്ട്.

മുസ്ലീം പണ്ഡിതര്‍ കള്ളന്മാര്‍

മുസ്ലീം പണ്ഡിതര്‍ കള്ളന്മാര്‍

രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറയുന്ന മുസ്ലീം പണ്ഡിതന്മാര്‍ കള്ളന്മാരാമെന്നും പ്രസംഗത്തില്‍ പറയുന്നു.

മുസ്ലീം രാജ്യത്തോട് യുദ്ധം പാടില്ല

മുസ്ലീം രാജ്യത്തോട് യുദ്ധം പാടില്ല

എത്ര തന്നെ സ്വേച്ഛാധിപതികളും അക്രമികളും ആണെങ്കിലുംമുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികളെ വിമര്‍ശിക്കരുത്‌. മുസ്ലീം രാജ്യത്തോടുള്ള യുദ്ധത്തെ പിന്തുണക്കരുതെന്നും പാലത്ത് പറയുന്നു.

ഐസിസ് നിലപാട്

ഐസിസ് നിലപാട്

ഫൗസാന്റെ ആശയമാണ് ശംസുദ്ദീന്‍ പാലത്ത് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഫൗസാന്റെ ആശയം പ്രായോഗിക വല്‍ക്കരിക്കാന്‍ കഴിയില്ലെന്നാണ് മുജാഹിദ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതേസമയം ഫൗസാന്റെ ഗ്രന്ഥവും ആശയവുമെല്ലാം ഐസിസ് പ്രായോഗിക വല്‍ക്കരിക്കുന്നു എന്നതും ലോകത്തിന് ഭീഷണിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+