കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായുണ്ട്... ഐസിസില്‍ ചേര്‍ന്നവരുടെ കാര്യത്തില്‍ സ്ഥിരീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന മലയാളികള്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയതായി സ്ഥിരീകരിച്ചു. കേന്ദ്ര ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റോയും ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. എങ്ങനെയാണ് ഇത്രയധികം ആളുകള്‍ ഒരുമിച്ച് ഐസിസില്‍ ചേരുന്ന സാഹചര്യം ഉണ്ടായത് എന്ന കാര്യവും പരിശോധിച്ച് വരികയാണ്.

Read Also: മലയാളിയെത്തിയോ... ഐസിസ് തകര്‍ന്നോളും!!! ട്രോളോട് ട്രോള്‍...Read Also: മലയാളിയെത്തിയോ... ഐസിസ് തകര്‍ന്നോളും!!! ട്രോളോട് ട്രോള്‍...

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഐസിസ് ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കാര്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇതിനെ പ്രതിരോധിയ്ക്കാനുള്ള നടപടികളും കൈക്കൊണ്ട് വരികയായിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ ഇരുപത് പേര്‍ കേരളത്തില്‍ നിന്ന് മാത്രം ഐസിസില്‍ ചേര്‍ന്നിരിയ്ക്കുന്നത്.

ISIS

രാജ്യത്തെ മുസ്ലീം സംഘടനകളെ ഉപയോഗിച്ച് ഐസിസിനെ പ്രതിരോധിയ്ക്കാനുള്ള നീക്കങ്ങള്‍ ദേശീയ തലത്തില്‍ നടത്തിയിരുന്നു. എന്നാല്‍ മുഖ്യധാരാ സംഘടനകള്‍ പോലും അറിയാതെ രാജ്യത്ത് പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് കേരളത്തിലെ സംഭവങ്ങള്‍ തെളിയിച്ചിരിയ്ക്കുകയാണ്.

കൂടുതല്‍ പേര്‍ ഐസിസിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നും സംശയിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഐസിസ് ബന്ധത്തിന്റെ പേരില്‍ ചില മലയാളികളെ നാട് കടത്തിയിരുന്നു. വിദേശത്ത് പോയി ഏറെ കാലമായിട്ടും തിരിച്ചെത്താത്ത ചിലരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

English summary
Central Agencies confirm that the missing keralaites with ISIS link reached Syria and Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X