കിച്ചൻ ബിൻ, മരാമത്ത് അഴിമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരും; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം നഗരസഭയിൽ സിപിഎം നടത്തുന്ന അഴിമതിക്കെതിരെ കേന്ദ്രസർക്കാർ ഏജൻസികളിടെ അന്വേഷണം വരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ മാലിന്യത്തിൽ നിന്നുപോലും പണം കൊള്ളയടിക്കുകയാണ്. നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുതാണ്',രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'എന്തുകൊണ്ടാണ് തിരുവനന്തപുരം കോർപ്പറേഷൻ ജനങ്ങളുടെയോ നഗരത്തിന്റെയോ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് ? ഉത്തരം ലളിതമാണ്. സിപിഎമ്മിന്റെ അഴിമതി രാഷ്ട്രീയം തന്നെയാണ് പ്രധാന കാരണം.
ജനങ്ങളുടെ പണം കട്ട് മുടിക്കുന്ന അഴിമതിക്കാരെ തുറന്ന് കാട്ടാനും അന്വേഷണത്തിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും സമയമായിരിക്കുന്നു. ഇതിന്റെ ഭാ?ഗമായി തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ടുള്ള സിപിഎമ്മിന്റെ വലിയൊരു അഴിമതി തെളിവ് സഹിതം പുറത്തുവിട്ടിരിക്കുകയാണ്.

കഴിഞ്ഞ പത്തു വർഷത്തെ സിപിഎം ഭരണത്തിലൂടെ കോർപ്പറേഷൻ ഒരു അഴിമതി ഫാക്ടറിയായി മാറിയിരിക്കുന്നു.
അടുക്കള മാലിന്യ ബിന്നുകൾ മുതൽ റോഡ് നിർമ്മാണ ജോലികൾ വരെ, ഓഡിറ്റ് ചെയ്യാത്തതും നിയമവിരുദ്ധവുമായ കരാറുകൾ മുതൽ കപട അന്വേഷണങ്ങൾ വരെ, കാണാതായ ഫയലുകൾ മുതൽ സിപിഎമ്മിനെ തീറ്റിപ്പോറ്റാനുള്ള കമ്മീഷനുകൾ വരെ എവിടെയും അഴിമതി മാത്രമാണുള്ളത്. ന?ഗരവികസനത്തിനായുള്ള കേന്ദ്ര ?സഹായം മുതൽ ന?ഗരവാസികളുടെ നികുതിപ്പണം വരെ സിപിഎമ്മിന്റെ ഖജനാവ് നിറയ്ക്കാനാണ് ഉപയോ?ഗപ്പെടുത്തുന്നത്.
ഇത് കൊണ്ടാണ് സിപിഎം അഭിവൃദ്ധിപ്പെടുമ്പോഴും തിരുവനന്തപുരം തകർന്നടിയുന്നത്.
ഈ അഴിമതികൾ അന്വേഷിക്കപ്പെടണം. അഴിമതിക്കാർ ശിക്ഷിക്കപ്പെടണം. അഴിമതിക്ക് പകരം നല്ലൊരു ഭരണം യാഥാർത്ഥ്യമാകണം. അതിന് നിലവിലെ സംവിധാനങ്ങളിൽ ഒരു മാറ്റം ഉണ്ടായേ തീരൂ. അത് ഉണ്ടാവുകയും ചെയ്യും.
കൂടുതൽ വെളിപ്പെടുത്തലുകൾ താമസിയാതെ പുറത്തു വരും', അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നത് കൊള്ളയും കള്ളത്തരങ്ങളും പിടിക്കപ്പെടുമെന്ന് ഭയം മൂലമാണെന്നും ബിജെപി കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ രേഖകൾ ആവശ്യപെട്ട് ഇഡി ഹർജി സമർപ്പിച്ചപ്പോളാണ് കളവ് പിടിക്കപ്പെടുമെന്ന് പേടിച്ച് പിണറായി സർക്കാർ അന്വേഷണത്തിന് നേരെ എതിർപ്പ് പ്രകടിപ്പിക്കുന്നത്.
തന്റെ കൈകൾ സംശുദ്ധമാണെന്ന് വീമ്പ് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ പേടിക്കുന്നത്? സ്വന്തം അഴിമതിയും കൊള്ളയും പുറത്തുവരുമെന്ന ഭയമാണ് പിണറായി സർക്കാരിനെ വേട്ടയാടുന്നത്.
അന്വേഷണത്തെ ഭയക്കുന്നത് കള്ളത്തരം ചെയ്തവർ മാത്രമാണ്. ഇഡി അന്വേഷണത്തെ എതിർക്കുന്നതിലൂടെ, തങ്ങൾ ചെയ്ത കൊള്ള ജനങ്ങൾ അറിയരുത് എന്ന നിർബന്ധ ബുദ്ധിയാണ് പിണറായി സർക്കാരിന്. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരാൻ ബിജെപി അധികാരത്തിലെത്തണം ', നേതൃത്വം പറഞ്ഞു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications