Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് ,ജനങ്ങൾക്ക് ഗുണകരമായ ഒന്നുമില്ല'; ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ല. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നത്.കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും കേന്ദ്ര ബജറ്റില്‍ ഇല്ല. ആരോഗ്യകരമായ രീതിയില്‍ അല്ല രാജ്യം പോകുന്നത്. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഒന്നും കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രത്തില്‍ നിന്ന് മുപ്പതിനായിരം കോടി രൂപ വരെ കിട്ടിയ സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്.

balagopal-

ബജറ്റില്‍ അടിസ്ഥാന സൗകര്യത്തിന് വേണ്ടിയും നീക്കിയിരുപ്പ് കാണുന്നില്ല. ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും ഗുണമുള്ള ഒന്നും ബജറ്റിലില്ല. സംസ്ഥാനത്തിന് തുക അനുവദിക്കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നു. കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ് ബജറ്റ്. സില്‍വര്‍ ലൈന്‍ കേന്ദ്രം തന്നെ പരിശോധിക്കുന്ന വിഷയമാണ്. പ്രാദേശിക ബി ജെ പി നേതാക്കള്‍ കാണുന്നതുപോലെ ആകരുത് ഇന്ത്യയുടെ ഭരണാധികാരികള്‍ വിഷയം കാണേണ്ടത്', അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തി. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+