കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
ദില്ലി: അടുത്ത മാസം 12 ന് നടക്കേണ്ടിയിരുന്ന കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. മൂന്ന് സീറ്റുകളിലേക്ക് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിന്‍റെ നടപടികളാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ പ്രകാരം തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കുന്നുവെന്ന് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് അപ്രതീക്ഷതമായി കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിക്കുന്നുവെന്ന് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഏപ്രീല്‍ ആറിന് കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്നാണ് സൂചന. മൂന്ന് പേരുടെ ഒഴിവിലേക്കായിരുന്നു കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും വിജയിക്കാമായിരുന്നു.












Click it and Unblock the Notifications