കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിവെട്ടിപ്പ്:ദിലീപിനെ തിങ്കളാഴ്ച ചോദ്യംചെയ്യും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:നികുതി വെട്ടിപ്പ് കേസില്‍ സിനിമാതാരം ദിലീപിനെ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ചോദ്യം ചെയ്യും. ചോദ്യംചെയ്യുന്നതിനായി ഹാജരാകാന്‍ ദിലീപിന് സമണ്‍സ് അയച്ചു. ഡിസംബര്‍ 23 ന് തിങ്കളാഴ്ചയാണ് ദിലീപ് ചോദ്യം ചെയ്യാന്‍ ഹാജരാകേണ്ടത്.

സേവന നികുതി വെട്ടിപ്പാണ് ദിലീപിനെ കുടുക്കിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയില്‍ ഉള്ള വിട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 13 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനോടൊപ്പം ഡോളറും ദിര്‍ഹവും അടക്കമുള്ള വിദേശ കറന്‍സികളും സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം കണ്ടെടുത്തിരുന്നു.

Dileep

സംഭവത്തില്‍ ദിലീപിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് വീട്ടില്‍ പരിശോധന നടക്കുന്ന വിവരം ദിലീപ് അറിഞ്ഞത്. ഉടന്‍ തന്നെ ലൊക്കേഷനില്‍ നിന്ന് പോയെങ്കിലും വീട്ടിലെത്തി എക്‌സൈസ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായിട്ടില്ല എന്നാണ് വിവരം.

ദിലീപിന്റെ വരുമാനം സംബന്ധിച്ച് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. സെന്‍ട്രല്‍ എക്‌സൈസിനോട് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം കുറച്ച് വാങ്ങിച്ച്, ബാക്കി തുക വിതരണാവകാശത്തില്‍ കാണിച്ചാണ് ദിലീപ് നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് സെന്‍ട്രല്‍ എക്‌സൈസ് വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസിലും ആണ് പരിശോധന നടത്തിയത്. സംവിധായകന്‍ ലാല്‍ ജോസിന്റെ ഓഫീസും മറ്റ് ചില നിര്‍മാതാക്കളുിടെ ഓഫീസുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

English summary
Central Excise will question Dileep on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X