കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും, മദ്യം വീട്ടിലെത്തിക്കുന്നതിനെതിരെ കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ബീവറേജുകളും ബാറുകളും അടച്ച സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വീടുകളില്‍ എത്തിക്കുന്ന കേരള സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്രം രംഗത്ത്. കേരളസര്‍ക്കാരിന്റെ ഈ തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

liquor

കേരളത്തെ കൂടാതെ മേഘാലയയും മദ്യം വീടുകളില്‍ എത്തിച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേഘാലയയ്ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്. മദ്യാസക്തിയെ തുടര്‍ന്ന് ആത്മഹത്യകളും ഡൗണ്‍ട്രോം സിന്‍ഡ്രോം അസുഖവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വീടുകളിലെത്തിക്കാന്‍ തീരുമാനിച്ചത്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള അനൂമതി ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഇല്ല. ഇത് ഒരു കാരണവശാലും അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്. ഇതില്‍ നിന്ന് പിന്മാറണമെന്നും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്ന തീരുമാനമാണിതെന്ന് കേന്ദ്രം കത്തില്‍ പറയുന്നു. കേരളത്തില്‍ മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് ഏഴ് പേരാണ് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യം കണക്കിലെടുത്താണ് മദ്യം ഡോക്ടറുടെ കുറിപ്പടിയോടെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം, ഡോക്ടറുടെ കുറിപ്പടിയും പാസുമുള്ളവര്‍ക്കാണ് 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ബെവ്‌കോ മദ്യം വീട്ടില്‍ എത്തിച്ച് നല്‍കും. ഏക്‌സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്‌കോ ഗോഡൗണില്‍ നിന്നാണ് മദ്യം എത്തിച്ചു നല്‍കുക. ഈ സാഹചര്യത്തില്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്.

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കുമെന്ന് ബെവ്‌കോ അറിയിച്ചിരിക്കുന്നു. ഇതിനായി നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും ബെവ്‌കോ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡോകട്‌റുടെ കുറിപ്പടിയും പാസും ഉള്ളവര്‍ക്ക് മാത്രമേ മദ്യം വീട്ടിലെത്തിച്ചു നല്‍കുകയുള്ളൂ.

English summary
Central Government Aagainst Serving Liquor To Houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X