റെയില്‍ ബജറ്റ്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി
ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍ ബജറ്റ്. കോച്ച് ഫാക്ടറിക്ക് പണം അനുവദിച്ചത് ഒഴിവാക്കിയാല്‍ കാര്യമായ നേട്ടങ്ങളൊന്നും കേരളത്തിന് ഇല്ല. കേരളത്തോട് അവഗണനാപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ശബരിപാതയുടെ വികസനത്തിനായി അഞ്ച് കോടി രൂപ.

ചെങ്ങന്നൂര്‍ - ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് 58 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഒന്നും കിട്ടാത്തത്തിനെക്കാള്‍ ഇത്രയെങ്കിലും ലഭിച്ചത് നന്നായി എന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications