കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം: ഒബിസിയ്ക്ക് 27 ശതമാനം സംവരണം നടപ്പാക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: അഖിലേന്ത്യാ മെഡിക്കൽ- ഡെന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്രസർക്കാർ. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം ഉറപ്പാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. കൂടാതെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 5550 വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുന്നതായിരിക്കും കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമെന്നാണ് കരുതുന്നത്.

ഇടിച്ചു ഭിത്തിയിൽ കയറ്റിയട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ അല്ലേ; ആരാധകന്റെ ചോദ്യത്തിന് ബാബുരാജിന്റെ മറുപടിഇടിച്ചു ഭിത്തിയിൽ കയറ്റിയട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ അല്ലേ; ആരാധകന്റെ ചോദ്യത്തിന് ബാബുരാജിന്റെ മറുപടി

ഈ തീരുമാനം എല്ലാ വർഷവും എം‌ബി‌ബി‌എസിലെ 1500 ഓ‌ബി‌സി വിദ്യാർത്ഥികൾക്കും പോസ്റ്റ് ഗ്രാജുവേഷനിൽ 2500 ഒ‌ബി‌സി വിദ്യാർത്ഥികൾക്കും എം‌ബി‌ബി‌എസിലെ 550 ഇ‌ഡബ്ല്യുഎസ് വിദ്യാർത്ഥികൾക്കും പോസ്റ്റ് ഗ്രാജുവേഷനിൽ 1000 ഓളം ഇഡബ്ല്യുഎസ് വിദ്യാർത്ഥികൾക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

 jee-neet-1598514840

കട്ട ചങ്ക്സ്, റഹ്മാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

അഖിലേന്ത്യാ ക്വാട്ട പ്രകാരമാണ് റിസർവേഷൻ വാഗ്ദാനം ചെയ്യുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളിലേക്കാണ് നിലവിലെ പ്രഖ്യാപനം ഗുണം ചെയ്യുക. ബിരുദ പ്രവേശനത്തിൽ ആകെയുള്ള മെഡിക്കൽ സീറ്റുകളിൽ 15 ശതമാനവും ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനവുമാണ് അഖിലേന്ത്യാ ക്വോട്ടയായി നൽകിവരുന്നത്. ഈ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നേരത്തെ സംവരണം ഏർപ്പെടുത്തിയിരുന്നത്.

പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 7.5 ശതമാനം എന്നിങ്ങനെയാണ് സംവരണം. 2017ലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് ഇത്തരത്തിൽ സംവരണം അനുവദിക്കുന്നത്. അതേ സമയം സംവരണം സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ചരിത്രപരമായ തീരുമാനമായ തീരുമാനമെന്നാണ് ആരോഗ്യമന്ത്രാലയം വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Central Government Approves 27% Reservation for OBC in Medical College Admissions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X