കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കേന്ദ്രത്തിന് കനിവ്... പ്രളയ ദുരിതത്തില്‍ പെട്ട കേരളത്തിന് 3,048 കോടിയുടെ സഹായം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിന് 3,048 കോടി | News Of The Day | Oneindia Malayalam

ദില്ലി: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയം കാണിക്കുന്നു എന്ന് ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. ആദ്യ ഘട്ടത്തില്‍ വെറും അറനൂറ് കോടി രൂപയുടെ സഹായം മാത്രമായിരുന്നു കേരളത്തിന് പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസഹായം തേടുന്നതില്‍ നിന്ന് കേരളത്തെ വിലക്കുകയും ചെയ്തിരുന്നു.

സാലറി ചാലഞ്ചില്‍ വീണ്ടും പിടിമുറുക്കി സര്‍ക്കാര്‍; വിസ്സമതം അറിയിച്ച 36 പൊലീസുകാരുടെ ശമ്പളം മുടങ്ങിസാലറി ചാലഞ്ചില്‍ വീണ്ടും പിടിമുറുക്കി സര്‍ക്കാര്‍; വിസ്സമതം അറിയിച്ച 36 പൊലീസുകാരുടെ ശമ്പളം മുടങ്ങി

എന്നാല്‍ ഇപ്പോള്‍ ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കേരളത്തിന് 3,048 കോടി രൂപയുടെ അധിക സഹായം കേന്ദ്രം അനുവദിച്ചു എന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Flood

പ്രളയത്തിന് ശേഷം കേരളം 4,800 കോടി രൂപയുടെ ധനസഹായം ആയിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അന്ന് ലഭിച്ചത് വെറും 600 കോടി രൂപ മാത്രം ആയിരുന്നു. ഇരുപതിനായിരം കോടിയില്‍ പരം രൂപയുടെ നഷ്ടം ആയിരുന്നു പ്രാഥമികമായി കണക്കാക്കിയത്. വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍ പ്രകാരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 31,000 കോടി രൂപയെങ്കിലും ആവശ്യമാണ്.

പ്രളയ പുനര്‍നിര്‍മാണത്തിന് കേരളത്തിന് സഹായം ആവശ്യമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്‌നാഥ് സിങിന് കത്തയച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അധ്യക്ഷനായ സമിതി നടത്തിയ പഠനത്തില്‍ 2,500 കോടി രൂപ കേരളത്തിന് നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശയാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.

നേരത്തെ നല്‍കിയ 600 കോടി രൂപയും, സംസ്ഥാന ദുരന്ത റിലീഫ് ഫണ്ടിലേക്ക് നല്‍കിയ 562.42 കോടിയും കൂടി ചേര്‍ത്താണ് മൊത്തം 3,048 കോടി കേരളത്തിന് ലഭിക്കുന്നത്.

English summary
Central Government approves Rs 3,048 crore rupees to Kerala Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X