Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപിഎഫ് പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി: വിമർശനം ശക്തമാക്കി നേതാക്കള്‍

കണ്ണൂർ: ഇപിഎഫ് പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. 8.5 ശതമാനത്തിൽ നിന്നും 8.1 ശതമാനമായിട്ടാണ് നിരക്ക് കുറച്ചത്. തൊഴിലാളിയൂണിയൻ പ്രതിനിധികളുടെ പ്രതിഷേധം അവഗണിച്ചാണ് ഈ ഏകപക്ഷീയമായ തീരുമാനമെടുത്തത്. ഇന്ധനവില പ്രതിദിനം വർദ്ധിപ്പിക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നവർ 6 കോടി തൊഴിലാളികളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടുവാരുകയാണ്. നാലു സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയപ്പോൾ ബി ജെ പിയുടെ അഹങ്കാരം കൂടിയെന്നും അദ്ദേഹം വിമർശിക്കുന്നു.

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28-29 തീയതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പണിമുടക്ക് തികച്ചും ന്യായമാണെന്ന് കേന്ദ്രസർക്കാറിന്റെ ഇത്തരം തൊഴിലാളിദ്രോഹ നടപടികൾ നമ്മെ ബോധ്യപ്പെടുത്തുകയാണ്. ലോകമാകെ അംഗീകരിച്ചതാണ് എട്ട് മണിക്കൂർ ജോലിസമയം. അതാവട്ടെ, ചിക്കാഗോവിൽ ചോരചിന്തി നേടിയ അവകാശമാണ്.

mv

12 മുതൽ 16 മണിക്കൂർ വരെ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കാൻ ബി ജെ പി സർക്കാർ ഈയിടെ നിയമം കൊണ്ടുവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളികളുടെ ചുമലിൽ കെട്ടിവെക്കുകയാണ് കേന്ദ്രസർക്കാർ. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല മുഴുവൻ കോർപ്പറേറ്റുകൾക്ക് വിൽക്കുകയും ചെയ്യുന്നു. കോർപ്പറേറ്റുകളെുടെ ദല്ലാളായി മാറിയ സർക്കാറിനെതിരായി ജനരോഷം ഉയർന്നുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വിഷയത്തില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സി ആർ നീലകണ്ഠനും രംഗത്ത് എത്തിയിട്ടുണ്ട്. 'ജയിപ്പിച്ച ജനതക്ക് മോഡിയുടെ സമ്മാനം' എന്നാണ് അദ്ദേഹം വിമർശിക്കുന്നത്. 6 കോടി ഇപിഎഫ് ജീവനക്കാരുടെ പലിശ നിരക്കും മിനിമം പെൻഷനും സംബന്ധിച്ച ഇന്നത്തെ തീരുമാനം ബിജെപി മന്ത്രിമാർക്കും ബി ജെ പി നേതാക്കൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും മാത്രമുള്ളതാണ്, എന്നാൽ ഇത് നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്കുള്ളതല്ലെന്ന് സ്വയം കാണിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജയിപ്പിച്ച ജനതക്ക് മോഡിയുടെ സമ്മാനം:
6 കോടി ഇപിഎഫ് ജീവനക്കാരുടെ പലിശ നിരക്കും മിനിമം പെൻഷനും സംബന്ധിച്ച ഇന്നത്തെ തീരുമാനം ബിജെപി മന്ത്രിമാർക്കും ബി ജെ പി നേതാക്കൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും മാത്രമുള്ളതാണ്, എന്നാൽ ഇത് നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്കുള്ളതല്ലെന്ന് സ്വയം കാണിക്കുന്നു. ഇ പി എഫ് പലിശ നിരക്ക് വർദ്ധനയും ഏറ്റവും കുറഞ്ഞ ഇ പി എഫ് പെൻഷൻ INR.1,000/- ൽ നിന്ന് INR.3,000/- ആയും വർധിപ്പിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ ശമ്പളം INR.15,000/- ഉള്ളവർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് രണ്ട് ദിവസം മുമ്പ് മോദി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപിഎഫും പലിശ നിരക്ക് കുറച്ചതും ഒഴികെ ജീവനക്കാരുടെ പെൻഷനിൽ ഒന്നും സംഭവിച്ചിട്ടില്ല.

ഓരോ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മോദി സർക്കാരും ബി ജെ പി നേതാക്കളും സാധാരണ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അതിന്റെ എല്ലാ ആനുകൂല്യങ്ങളും നേട്ടങ്ങളെല്ലാം ഭരണാധികാരികൾക്കും നേതാക്കന്മാർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കുമാണ് എല്ലായ്‌പ്പോഴും ലഭിക്കുന്നത്. പക്ഷേ സാധാരണക്കാർക്ക് ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+