കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റി; ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്രമന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തരപുരം: ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി അൽ‌ഫോൺസ് കണ്ണന്താനം. മുന്നരിയിപ്പ് നൽകാൻ വൈകിയെന്ന് അദ്ദേഹം പറഞ്ഞതായി കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തു വീശും എന്ന മുന്നറിപ്പ് നവംബർ 30 ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

50 വര്‍ഷത്തില്‍ ഇത്തരം ഒരു ചുഴലിക്കാറ്റ് കേരളത്തില്‍ അടിച്ചിട്ടില്ല. ചുഴലിക്കാറ്റുണ്ടാകുമെന്ന കൃത്യമായ അറിയിപ്പ് കിട്ടിയത് മുപ്പതാം തീയതി 12 മണിക്കാണ്. എന്നാല്‍ 28, 29 തീയതികളില്‍ ബോട്ടുകള്‍ കടലില്‍ പോയിട്ടുണ്ടായിരുന്നു. മുന്നറിയിപ്പ് കൊടുക്കാനായിട്ട് ഇതിനാല്‍ നേരത്തെ സാധിച്ചില്ല. ലഭ്യമായ സന്ദേശങ്ങളെല്ലാം വായിച്ചെങ്കിലും കേരളത്തെ ഓഖി ചുഴലിക്കാറ്റ് ബാധിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പകരം വടക്ക് ഭാഗത്തും അതുവഴി പടിഞ്ഞാറന്‍ പ്രദേശത്തെ ബാധിക്കും എന്നാണ് പല അറിയിപ്പുകളും വന്നിരുന്നത്. കേരളത്തില്‍ ഇത് ആഞ്ഞടിക്കുമെന്ന് ഒരു കണക്കുകൂട്ടലും ഉണ്ടായിരുന്നില്ല. സാധാരണ നിലയില്‍ വരുന്ന ഒരു ചുഴലിക്കാറ്റായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാരുടെ യോഗത്തിലാണ് കണ്ണന്താനം കേന്ദ്രത്തിന്റെ വീഴ്ച സമ്മതിച്ചെതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ , ഇ. ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുക്കും. നാവിക വ്യോമസേനയുടെ പൊലീസും പങ്കെടുത്തു. അതേസമയം ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമനന്ത്രി നിര്‍മലാ സീതാരാമന്‍ ഞായറാഴ്ച കേരളത്തിലെത്തും. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സേനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സേന നടത്തുന്ന രക്ഷാപ്രവ്രര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മന്ത്രിസന്ദർശനം നടത്തുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല

കേന്ദ്രം സംസ്ഥാനത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാനം അത് അവഗണിക്കുകയായിരുന്നുമെന്നുമുള്ള കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പിക്കുകയാണ് കണ്ണന്താനത്തിന്‍റെ വാക്കുകള്‍.
ഇതേസമയം ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അത്തരമൊരു പദ്ധതി കേന്ദ്രത്തിനില്ല. സംസ്ഥാനത്തിന് ആവശ്യമായ പണം കേന്ദ്രം നല്‍കുമെന്നും കണ്ണന്താനം പറഞ്ഞു.

ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനവും തെരച്ചിലുംനടന്നിട്ടുണ്ട്

ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനവും തെരച്ചിലുംനടന്നിട്ടുണ്ട്

കഴിഞ്ഞ 30ന് പകല്‍ 12നാണ് ചുഴലിക്കാറ്റ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഇതിനുമുന്‍പുള്ള ദിവസങ്ങളില്‍തന്നെ നിരവധി കപ്പലുകള്‍ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അവര്‍ക്ക് കൃത്യമായൊരു മുനറിയിപ്പ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായി നല്‍കിയ മുന്നറിയിപ്പുകളുടെ വിവരങ്ങള്‍ ഞാന്‍ പരിശോധിച്ചു. വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് കാറ്റ് പോകുമെന്നായിരുന്നു മുന്നറിയിപ്പുകള്‍. എന്നാല്‍ ചുഴലിക്കാറ്റിന്‍റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചില്ല. മുന്നറിയിപ്പ് ലഭിച്ചശേഷം എല്ലാവരുടെയും സഹകരത്തോടെ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനവും തെരച്ചിലുംനടന്നിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുമെന്നും കണ്ണന്താനം പറഞ്ഞു.

രക്ഷാ പ്രവർത്തനം തുടരും

രക്ഷാ പ്രവർത്തനം തുടരും

അതേസമയം എല്ലാവരുമായും സഹകരിച്ച് ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ദിവസം മാത്രം 395 പേരെ രക്ഷിക്കാനായി. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയും പേരെ രക്ഷിക്കാനായത്. ഇതേ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം തുടരും. രക്ഷാപ്രവര്‍ത്തനത്തില്‍ തീരത്തെ മത്സ്യത്തൊഴിലാളികളെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്ത് തീരത്തേക്ക് അടുക്കന്നു

ഗുജറാത്ത് തീരത്തേക്ക് അടുക്കന്നു

രണ്ടുദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. സംസ്ഥാനത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ വരുത്തിയ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കന്നതായി റിപ്പോർട്ട്. ഇതുവരെ 17 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. തമിഴ്‌നാട്ടിൽ ദുരന്തം വിതച്ച പ്രശ്‌നബാധിത പ്രദേശങ്ങളിലും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സന്ദർശനം നടത്തും. മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മിനിക്കോയി ദ്വീപിന് മുകളിൽ നിന്നും കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാറ്റിന്റെ വേഗത 180 വരെ ആകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഓഖിയുടെ പ്രഹരത്തിൽ മൊത്തം 15 പേരാണ് കേരളത്തിൽ മരണപ്പെട്ടത്.

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

റവന്യു വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം 126 പേരെ കാണാതായയാണ് വിവരം എന്നാൽ ഞായറാഴ്ച രാവിലെ വരെ 105 പേര് മാത്രമാണ് ദുരന്തമുഖത്തുള്ളതെന്നും 126 എന്നുള്ളത് തെറ്റായ കണക്കാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍പരിക്കേറ്റവര്‍ക്ക് 15000 രൂപ അയിന്തിര സഹായവും നല്‍കാന്‍ ധാരണയായിട്ടുണ്ട്.

ഒരാഴ്ച സൗജന്യ റേഷൻ

ഒരാഴ്ച സൗജന്യ റേഷൻ

തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നാവികസേന, എയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍മി എല്ലാ സജ്ജീകരണവുമായി ഉണ്ടായിരുന്നുവെങ്കിലും ഇടപെടലിന്റെ ആവശ്യം വന്നില്ല എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദിയും അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടയത് നല്ല ഇടപെടലാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തിങ്കളാഴ്ചയോടെ ഓഖിയുടെ ശക്തി കുറയും

തിങ്കളാഴ്ചയോടെ ഓഖിയുടെ ശക്തി കുറയും

തിങ്കളാഴ്ചയോടെ ഓഖിയുടെ ശക്തി കുറയ്ക്കുമെന്നാണ് വിവരം. എന്നാൽ സംസ്ഥാനത്ത് ഇത്രെയേറെ നാശനഷ്ടങ്ങൾ വരുത്തിയിട്ടും കൃത്യമായ കണക്കില്ലാതെ സർക്കാർ വലയുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഏഴുകപ്പലുകള്‍ മൂപ്പതാം തീയതിമുതല്‍ ഉണ്ടായിരുന്നെന്നും രണ്ടാം തീയതിമുതല്‍ എട്ടുകപ്പലുകള്‍, ഒരു ഹെലിക്കോപ്റ്റര്‍ എന്നിവ തെരച്ചില്‍ നടത്തിയെന്നും 88 പേരെ സംഘം രക്ഷിച്ചതായും കണ്ണന്താനം അറിയിച്ചു. ഇന്ത്യന്‍ നേവിയുടെ മൂന്ന് കപ്പലുകള്‍, രണ്ട് വിമാനങ്ങള്‍ ഒരു ഹെലിക്കോപ്റ്റര്‍, രണ്ടാം തീയതിമുതല്‍ ഏഴു കപ്പല്‍, ഹെലിക്കോപ്റ്റര്‍ നാലെണ്ണം എന്നിവ വഴി 65 പേരെ സംഘത്തിന് രക്ഷിക്കാനായെന്നും ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു

English summary
Central government failed to inform the Ockhi alert says union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X