കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധനവിന് അഗീകാരം നല്‍കി. മൂന്ന് ശതമാനം ഡി എ ആണ് വര്‍ധിപ്പിച്ചത്. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി എ 31 ശതമാനമായി ഉയരും. വ്യാഴാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭ യോഗം ചേർന്നാണ് ഡി എ, ഡി ആർ വർധനക്ക് അംഗീകാരം നല്‍കിയത്. അടിസ്ഥാന ശമ്പളം/പെൻഷൻ എന്നിവയുടെ നിലവിലുള്ള 28 ശതമാനത്തേക്കാൾ 3 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നടപടി 47.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഖജനാവിന് പ്രതിവർഷം 9,488.70 കോടി രൂപ അധിക ചിലവ് വരുമെന്നും കണക്കാക്കുന്നു. 2020 ജനുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം ഉയര്‍ത്തിയിരുന്നു. 2020 ജൂണ്‍ മാസത്തില്‍ 3 ശതമാനവും ഉയര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ 4 ശതമാനവും ഉയര്‍ത്തിയിരുന്നു.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍കകും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തുകയാണ് ക്ഷാമബത്ത. രാജ്യത്തേ ഓരോ പ്രദേശത്തും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വ്യത്യസ്ത നിരക്ക് ആയതിനാല്‍ ജീവനക്കാരന്റെ പ്രദേശവും ആ വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്കും പരിഗണിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.












Click it and Unblock the Notifications