കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊവിഡ് കാലത്ത് കേന്ദ്രം എന്ത് സാമ്പത്തിക സഹായം ചെയ്തു? കണക്കുകളുടെ അടിസ്ഥാനത്തില്‍ മറുപടിയുണ്ട്'

Google Oneindia Malayalam News

തിരുവനന്തപുരം: ഈ കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ എന്ത് സാമ്പത്തിക സഹായം ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നതിന് കണക്കുകളുടെ അടിസ്ഥാനത്തില്‍ മറുപടിയുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 42 കോടിയലധികം മനുഷ്യര്‍ക്ക് 68,820 കോടി രൂപയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളോടൊപ്പം അടിയുറച്ചു നില്‍ക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശോഭയുടെ മറുപടി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു

മറുപടിയുണ്ട്

മറുപടിയുണ്ട്

കൊവിഡ് -19 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എന്ത് സാമ്പത്തിക സഹായം ചെയ്തു എന്ന് ചോദിക്കുന്നവരുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തില്‍ മറുപടിയുണ്ട്. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 42 കോടിയലധികം മനുഷ്യര്‍ക്ക് 68,820 കോടി രൂപയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

2000 രൂപ വീതം നല്‍കിയത്

2000 രൂപ വീതം നല്‍കിയത്

ഇതില്‍ തന്നെ പി എം കിസാന്റെ ഭാഗമായി 8.94 കോടി ഗുണഭോക്താക്കള്‍ക്ക് 2000 രൂപ വീതം നല്‍കിയത് ആകെ 17, 891കോടി രൂപ കവിഞ്ഞു.20.6 കോടി വനിതാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 30, 925 കോടി രൂപ നല്‍കി. 2.81 കോടി വയോധികര്‍ക്ക് നാഷണല്‍ സോഷ്യല്‍ അസ്സിസ്റ്റന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി 2814.5 കോടി രൂപ നല്‍കി.

ഭക്ഷ്യ ധാന്യങ്ങള്‍

ഭക്ഷ്യ ധാന്യങ്ങള്‍

75 കോടി ആളുകള്‍ക്ക് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 111.2 ലക്ഷം മെട്രിക്ക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കി. ഇത് ഏപ്രില്‍ -ജൂണ്‍ കാലയളവിലെ മാത്രം കണക്കാണ്. ഈ പദ്ധതി നവംബര്‍ വരെ നീട്ടുകയും, ജൂണിന് ശേഷം 98.31 ലക്ഷം മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇതിനോടകം നല്‍കുകയും ചെയ്തു.

9543 കോടി രൂപ കൈമാറി

9543 കോടി രൂപ കൈമാറി

5.32 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് 2 മാസം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി. 36.05 ലക്ഷം ജീവനക്കാര്‍ക്ക്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഭാഗമായി 9543 കോടി രൂപ കൈമാറി. കേന്ദ്ര സര്‍ക്കാര്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളോടൊപ്പം അടിയുറച്ചു നില്‍ക്കുകയാണ്. ഒരുമിച്ച് പോരാടാം, കൊവിഡ് 19 നെ തോല്‍പ്പിക്കാം.

'ഇതാദ്യം.. സെക്രട്ടറിക്ക് തന്റെ വീട്ടിലെ കാര്യങ്ങള്‍ അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും''ഇതാദ്യം.. സെക്രട്ടറിക്ക് തന്റെ വീട്ടിലെ കാര്യങ്ങള്‍ അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും'

ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടംഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

മത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പുംമത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പും

English summary
Central government is firmly with the people in any crisis Says Sobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X