'മോദി ജി' ദില്ലിയ്ക്ക് പ്രത്യേക പരിഗണന നല്‍കും; സുരേഷ് ഗോപി
തിരുവനന്തപുരം: ദില്ലിയ്ക്ക കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിയ്ക്കുമെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും പ്രത്യേക പരിഗണന ദില്ലിയ്ക്ക് ലഭിയ്ക്കുമെന്ന് ഒരു സ്വാകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിയ്ക്കവേ സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിയ്ക്കുന്നതിനെക്കാള്‍ കൂടുതല്‍ പരിഗണന ദില്ലിയ്ക്ക് ലഭിയ്ക്കുമെന്നും സുരേഷ് ഗോപി.
കെജ്രിവാളിനും കൂട്ടര്‍ക്കും ദില്ലിയില്‍ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിയട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു. ഒരുപാട് പാകപ്പിഴവുകള്‍ പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. ഇത്തവണ അതെല്ലാം അവര്‍ നികത്തുമെന്നാണ് പ്രതീക്ഷ. സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞായിരുന്നു ആപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. അതിനാല്‍ തന്നെ അവരുടെ അത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്ര പിന്തുണ ലഭിച്ചേക്കുമെന്നും താരം പറയുന്നു.

ആപ്പിനെപ്പറ്റി സുരേഷ് ഗോപി
പാകപ്പിഴകള്‍ മാറ്റിയുള്ള തിരിച്ച് വരവാണ് ആപ്പിന്റേത്

പരിഗണന
മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ പരിഗണന ദില്ലിയ്ക്ക് ലഭിച്ചോക്കുമെന്നും സുരേഷ് ഗോപി

സത്യ പ്രതിജ്ഞ
ഇന്ന് (ഫെബ്രുവരി 14) ആണ് ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി അധികാരമേല്‍ക്കുന്നത്

ആശംസ
ആംആദ്മി പാര്‍ട്ടിയ്ക്ക് ദില്ലിയില്‍ മികച്ച ഭരണ കാഴ്ചവയ്ക്കാന്‍ കഴിയട്ടേ എന്നും സുരേഷ് ഗോപി












Click it and Unblock the Notifications