കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!

Google Oneindia Malayalam News

Recommended Video

cmsvideo
കേരളീയരെ ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ പദ്മ പുരസ്കാരങ്ങൾ | Oneindia Malayalam

തിരുവനന്തപുരം: 2018ലെ പത്മപുരസ്‌ക്കാരങ്ങള്‍ക്ക് കേരളത്തില്‍ നിന്നും അര്‍ഹരായത് നാല് പേരാണ്. മാര്‍ ക്രിസ്റ്റോറ്റം വലിയ തിരുമേനി, നാട്ടുവൈദ്യത്തില്‍ പ്രശസ്തയായ ലക്ഷ്മിക്കുട്ടി അമ്മ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, പാലിയേറ്റീവ് മെഡിസിന്‍ വിദഗ്ധന്‍ എം ആര്‍ രാജഗോപാലന്‍ എന്നിവരാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞടുക്കപ്പെട്ടത്. ബിജെപി ഭക്തന്മാര്‍ക്ക് മാത്രമാണ് പത്മപുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെയുള്ളതാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല.

സിപിഎമ്മിലെ മുസ്ലീംങ്ങളുടെ തലയെണ്ണി വിടി ബൽറാം! ഹിന്ദുത്വ പാർട്ടിയെന്ന്.. പൊങ്കാല പിന്നാലെ!സിപിഎമ്മിലെ മുസ്ലീംങ്ങളുടെ തലയെണ്ണി വിടി ബൽറാം! ഹിന്ദുത്വ പാർട്ടിയെന്ന്.. പൊങ്കാല പിന്നാലെ!

കേരളത്തെ സംബന്ധിച്ച് മറ്റൊരു അപമാനം കൂടിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത 42 പേരില്‍ ഒരാളെ മാത്രമാണ് കേന്ദ്രം തെരഞ്ഞെടുത്തത്. ഒഴിവാക്കപ്പെട്ടവരില്‍ എംടി വാസുദേവന്‍ നായര്‍ അടക്കമുണ്ട്.

 കേരളത്തോട് കലിപ്പോ

കേരളത്തോട് കലിപ്പോ

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോട് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുള്ള അപ്രിയം പരസ്യമാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലടക്കം കേരളമത് കണ്ടതാണ്. ബിജെപിക്ക് ഒരിക്കലും തൊടാനാവാത്ത സംസ്ഥാനം എന്ന കലിപ്പ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ടാവുക സ്വാഭാവികം എന്നേ പറയാനുള്ളൂ.

ഭക്തന്മാർക്ക് വേണ്ടി മാത്രമോ

ഭക്തന്മാർക്ക് വേണ്ടി മാത്രമോ

ഭരിക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്ക് പ്രിയപ്പെട്ട ചിലരെ അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുക്കുന്നത് പതിവ് തന്നെയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അത് പൂര്‍ണമായും ഭക്തന്മാര്‍ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച അവസ്ഥയാണ്. കേരളം കേന്ദ്രത്തിന് ഇത്തവണ സമര്‍പ്പിച്ചത് 42 പേരുടെ പട്ടികയാണ്.

പട്ടിക തള്ളി

പട്ടിക തള്ളി

നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം എന്നിവരെയാണ് സംസ്ഥാന സര്‍ക്കാര്‍ പത്മഭൂഷണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ നിന്നും കേന്ദ്രം തെരഞ്ഞെടുത്തത് മാര്‍ ക്രിസ്‌റ്റോസ്റ്റം തിരുമേനിയെ മാത്രമാണ്.

ശുപാർശ ചെയ്തത് എംടിയെ

ശുപാർശ ചെയ്തത് എംടിയെ

എംടി വാസുദേവന്‍ നായരെയാണ് പത്മവിഭൂഷന്‍ പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തത്. ലഭിച്ചതാകട്ടെ ആര്‍എസ്എസ് ചിന്തകന്‍ കൂടിയായ പി പരമേശ്വരന്. ഭാരതരത്‌നയ്ക്ക് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ പുരസ്‌ക്കാരമാണ് പത്മവിഭൂഷണ്‍ എന്നോര്‍ക്കുക.

ബിജെപിക്ക് പ്രിയങ്കരനല്ല

ബിജെപിക്ക് പ്രിയങ്കരനല്ല

എംടി വാസുദേവന്‍ നായര്‍ സംഘപരിവാറിന് ഒട്ടും പ്രിയപ്പെട്ട ആളല്ല. നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌ക്കാരത്തോട് ഉപമിച്ച എംടി മോദിയേയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ ബിജെപി നേതാക്കളടക്കം എംടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വരികയുണ്ടായി.

മമ്മൂട്ടിയുടെ പക്ഷം

മമ്മൂട്ടിയുടെ പക്ഷം

അതുകൊണ്ട് തന്നെ മോദി സര്‍ക്കാര്‍ എംടിയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കുമെന്ന് കരുതാനാവില്ല. മമ്മൂട്ടി ഇടതുപക്ഷക്കാരനാണ് എന്നത് പരിഗണിക്കപ്പെടാത്തതിനുള്ള ഒരു കാരണമായിരിക്കാം. എന്നാല്‍ സംഘബന്ധുവായ നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കിയത്, മമ്മൂട്ടിയെ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണെന്ന് വേണം കരുതാന്‍.

പ്രതികരിക്കാതെ സർക്കാർ

പ്രതികരിക്കാതെ സർക്കാർ

മന്ത്രി എകെ ബാലന്‍ കണ്‍വീനറായിട്ടുള്ള പ്രത്യേക കമ്മിറ്റിയാണ് പത്മ പുരസ്‌ക്കാര പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി, കമ്മിറ്റി സെക്രട്ടറി, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, തോമസ് ചാണ്ടി എന്നിവരായിരുന്നു അംഗങ്ങള്‍. കേന്ദ്രം പട്ടിക അവഗണിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

നടപടി അസ്വാഭാവികം

നടപടി അസ്വാഭാവികം

പത്മാ പുരസ്‌ക്കാരങ്ങള്‍ക്കായി എല്ലാ വര്‍ഷവും സംസ്ഥാനങ്ങള്‍ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ നല്‍കിയ പട്ടികയിലുള്ള മുഴുവന്‍ പേരെയും കേന്ദ്രം പരിഗണിക്കണം എന്നില്ല. അതേസമയം ഇത്രയേറെ വ്യക്തികളുടെ പേര് പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടും ഒരാളെ മാത്രം തെരഞ്ഞെടുത്തത് അസ്വാഭാവികമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

English summary
BJP lead Central Government rejected the Kerala Government's list for Padma Awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X