കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാര്‍ട്ട്അപ്പ് പട്ടികയില്‍ റാങ്കിംഗില്‍ തിളങ്ങി കേരളം; ഗുജറാത്ത് ഒന്നാമത്

Google Oneindia Malayalam News

ബെംഗ്‌ളൂരു: സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗില്‍ തിളങ്ങി കേരളം. സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് പട്ടിക പുറത്തിറക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

22 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്ത മത്സരത്തില്‍ ഗുജറാത്താണ് ഒന്നാമതെത്തിയത്. സംരംഭകത്വത്തിന് പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് പുറമേ കര്‍ണാടക, ഒഡിഷ. രാജസ്ഥാന്‍ എന്നിവയും ടോപ് റാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ചു.

startup

സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ വിലയിരുത്തിയാണ് ടോപ് പെര്‍ഫോമര്‍ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് മേഖലകളില്‍ ആറിലും കേരളം മുന്‍പന്തിയിലുണ്ട്. സ്റ്റാര്‍ട് അപ്പ് സംരംഭകര്‍ക്കുള്ള സാമ്പത്തിക സഹായം, സബ്സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇന്‍ക്യൂബേഷന്‍ പിന്തുണ, വെഞ്ച്വര്‍ ഫണ്ടിങ്, വനിതാ സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കുള്ള പിന്തുണ, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം, ഹാക്കത്തോണ്‍ സംഘാടനം, എന്നിവ മാതൃകാപരമാണെന്ന് കേന്ദ്രം വിലയിരുത്തുന്നുണ്ട്.

Recommended Video

cmsvideo
Heavy rain will continue in kerala | Oneindia Malayalam

സ്റ്റാര്‍ട് അപ്പ് മേഖലയില്‍ കേരളത്തിലുണ്ടായ വളര്‍ച്ചയുടെ സൂചകമാണ് ദേശീയ റാങ്കിംഗ്. സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം നാലു വര്‍ഷത്തിനകം 300 ല്‍ നിന്നും 2200 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്.സ്റ്റാര്‍ട്ട്അപ്പുകള്‍ വഴി സംസ്ഥാനത്തു കഴിഞ്ഞ നാല് കൊല്ലം മാത്രം 1200 കോടി രൂപയുടെ നിക്ഷേപം എത്തി.

അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന രാജ്യത്തെ വ്യവസായ സൗഹൃദ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളം 28ാം സ്ഥാനത്തായിരുന്നു. ഇതില്‍ ആന്ധ്രപ്രദേശ് ആയിരുന്നു മുന്‍പന്തിയില്‍. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനത്ത് തെലങ്കാനയുമായിരുന്നു. അതേസമയം കഴിഞ്ഞ തവണ കേരളം 21 ാം സ്ഥാനത്ത് ആയിരുന്നു. അവിടെ നിന്നാണ് 28 ലേക്ക് എത്തിയത്.

അതേസമയം 2019 ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി 187 ദൗത്യങ്ങളില്‍ 157 എണ്ണവും കേരളം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള പ്രതികരണം കൂടി ശേഖരിച്ചപ്പോഴാണ് കേരളം 28 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് മരുന്ന് പരീക്ഷണം: കൊച്ചി കമ്പനിയ്ക്ക് പരീക്ഷണാനുമതി, 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണംകൊവിഡ് മരുന്ന് പരീക്ഷണം: കൊച്ചി കമ്പനിയ്ക്ക് പരീക്ഷണാനുമതി, 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണം

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്

English summary
Central government release the top performers list of states startup Ranking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X