Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.എ.ഇ. യാത്രയിൽ ബാഗ് മറന്നുവെച്ച സംഭവം: കോൺസുലിന്റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനത്തിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനം എന്ന് വിദേശകാര്യമന്ത്രാലയം. മറന്നുവെച്ച ബാഗ് കോൺസുൽ ഉദ്യോഗസ്ഥർവശം അയക്കാൻ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എൻ കെ, പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഇത്.

യു.എ.ഇ. യാത്രയിലെ മറന്നുവെച്ച ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നില്ല ചോദ്യം. സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ ബാഗ് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

pinarayi

വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സർക്കാരുകൾ വിദേശനയന്ത്രജ്ഞരുമായി ഇടപെടരുത് എന്നുള്ളതാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണം എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. മറന്നുവെച്ച ബാഗ് എത്തിക്കാൻ കോൺസുൽ നയതന്ത്രജ്ഞരുടെ സഹായം നേരിട്ട് തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.

ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം

മാത്രമല്ല, ബാഗ് അയക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നും എന്നാൽ പ്രോട്ടോക്കോൾ ലംഘനത്തിൽ കേരളസർക്കാരിൽ നിന്നും വിദേശകാര്യമന്ത്രാലയം വിശദീകരണം ഒന്നും തേടിയിട്ടില്ല എന്നും കേന്ദ്രം മറുപടി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+