കേന്ദ്ര സർക്കാറിന്റേത് പട്ടികജാതി-പട്ടിക വർഗ്ഗ വിരുദ്ധ ബജറ്റ്: രൂക്ഷവിമർശനവുമായി എകെ ബാലന്
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റേത് പട്ടികജാതി-പട്ടിക വർഗ്ഗ വിരുദ്ധ ബജറ്റെന്ന് സിപിഎം നേതാവ് എകെ ബാലന്. പൊതുസമൂഹവും, പത്രദൃശ്യ മാധ്യമങ്ങളും 2022-23 കേന്ദ്രഗവണ്മെന്റ് ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവഗണിച്ച ഒരു വിഭാഗമാണ് സമൂഹത്തിലെ പാര്ശ്വവല്കൃത സമൂഹം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന പ്രത്യേക ഘടക പദ്ധതി ബി ജെ പി ഗവണ്മെന്റിന് കീഴില്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു.
എസ്.സി.പി/ടി.എസ്.പി പദ്ധതി ഇപ്പോള്‍ ഇല്ല. ഈ വിഭാഗത്തിന് ബജറ്റ് മുഖേന നീക്കിവെച്ച പണം ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന ഈ സംവിധാനം ബി.ജെ.പി ഗവണ്മെന്റ് ഇല്ലാതാക്കിയത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു. പ്രസ്തുത വിഭാഗത്തിന് നീക്കിവെച്ച ഫണ്ടില്‍ കുറവ് വരുത്തുന്നത് കണ്ടുപിടിക്കാതിരിക്കാനാണ് പ്രത്യേക ഘടക പദ്ധതി ബി..ജെ.പി ഗവണ്മെന്റ് വേണ്ടെന്നുവച്ചത്. ഇത് വ്യക്തമാക്കുന്നതാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച 2022-23 കേന്ദ്രബജറ്റ്.

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച 2022-23 കേന്ദ്രബജറ്റ് പാര്ശ്വവല്കൃത വിഭാഗങ്ങളായ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതയെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്ന ബജറ്റാണെന്ന് കാണാവുന്നതാണ്. കേന്ദ്ര ബജറ്റിന്റെ ആകെ വിഹിതം 39,44,909.00 കോടി രൂപയാണ്. 2021-22 ബജറ്റ് വിഹിതം 34,83,236.00 കോടി രൂപയായിരുന്നു. എന്നാല്‍ റിവേഴ്സ്ഡ് എസ്റ്റിമേറ്റ് പ്രകാരം 37,70,000.00 കോടി രൂപയാക്കിയിരുന്നു. മുന്‍വര്‍ഷ ബജറ്റില്‍ നിന്നും 4,61,673.00 കോടി രൂപയുടെ വര്‍ദ്ധനവാണ് 2022-23 ബജറ്റിലുണ്ടായിരിക്കുന്നതെന്നും എകെ ബാലന് വിമർശിക്കുന്നു.
രാജ്യത്തെ ജനസംഖ്യയില്‍ 16.2 ശതമാനം പട്ടികജാതി ജനസംഖ്യയും, 8.2 ശതമാനം പട്ടികവര്‍ഗ്ഗ ജനസംഖ്യയുമായിരിക്കെ 2022-23 വാര്‍ഷിക ബജറ്റില്‍ പട്ടികജാതി വികനത്തിനായി 1,42,342.00 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ആകെ വിഹിതത്തിന്റെ 3.6 ശതമാനം മാത്രമാണ്. അതേപോലെ പട്ടകവര്‍ഗ്ഗ വികസനത്തിനായി 89,265.00 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതാകട്ടെ ആകെ വിഹിതത്തിന്റെ 2.26 ശതമാനം മാത്രവുമാണ്. മൊത്തം എസ്.സി-എസ്.ടി വിഭാഗത്തിന് 6.26 ശതമാനം മാത്രം. മൊത്തം ജനസംഖ്യയുടെ 25 ശതമാനം വരുന്ന വിഭാഗത്തിന് 6.26 ശതമാനം മാത്രമാണ് നീക്കി വെച്ചത്.
പട്ടികജാതി വികസനത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം (2021-22) വകയിരുത്തിയ തുക (1,39,956.00 കോടി രൂപ) യേക്കാള്‍ 1.7 ശതമാനം വര്‍ദ്ധനവും, പട്ടികവര്‍ഗ്ഗ വികസനത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയേക്കാള്‍ (87,473.00 കോടി രൂപ) 2 ശതമാനം വര്‍ദ്ധനവും മാത്രമാണ് 2022-23 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ 2021-22 വര്‍ഷം വകയിരുത്തിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 ലെ വര്‍ദ്ധിത വിഹിതത്തിന്റെ 0.5 ശതമാനം മാത്രം പട്ടാകജാതി വികസനത്തിനും, 0.38 ശതമാനം പട്ടികവര്‍ഗ്ഗ വികസനത്തിനും ലഭിച്ചിട്ടുള്ളൂവെന്ന് കാണാവുന്നതാണ്.
എന്നാല്‍ നടപ്പുവര്‍ഷത്തെക്കാള്‍ ആകെ വിഹിതത്തില്‍ 13.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2022-23 ബജറ്റില്‍ ആകെ വന്നിട്ടുള്ളത്. ഭരണഘടനാപരമായി പ്രത്യേക പദവി നല്‍കിയിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വികസനത്തിനായി ജനസംഖ്യാനുപാതികമായി ബജറ്റില്‍ തുക വകയിരുത്തേണ്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടകജാതി വിഭാഗത്തിനും, 1.45 ശതമാനം വരുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിനും യഥാക്രമം പദ്ധതി വിഹിതത്തിന്റെ 9.8 ശതമാനവും, 2.8 ശതമാനവും, മൊത്തം 12.6 ശതമാനവും വകയിരുത്തുമ്പോള്‍ അത്തരത്തിലുള്ള പ്രത്യേക പരിഗണനകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയിട്ടില്ലായെന്നും കാണാവുന്നതാണ്. അതേപോലെ പ്രത്യേക കേന്ദ്ര ധനസഹായമായി പട്ടികജാതി വികസന പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന തുക കഴിഞ്ഞ 3 വര്‍ഷക്കാലമായി കേന്ദ്രഗവണ്മെന്റ് ബജറ്റില്‍ വകയിരുത്താറില്ല.
Recommended Video
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 2022-23 ല്‍ 73,000.00 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ 2021-22 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 98,000.00 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 25,000.00 കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. 2020-21 -ല്‍ തൊഴിലുറപ്പ് പദ്ധതിക്കായി ചെലവായത് 1,11,170.00 കോടി രൂപയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളായിരിക്കെ പദ്ധതി വിഹിതത്തിന്റെ ഈ കുറവ് തൊഴിലിനേയും, ഉപഭോഗത്തേയും, വികസനത്തേയും വലിയ രീതിയില്‍ ബാധിക്കുന്നു. പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണിതെന്നും എകെ ബാലന് കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications