കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ കൊടുക്കുന്ന കേന്ദ്രസർക്കാർ ക്ഷേമ പെൻഷൻ വിതരണം അട്ടിമറിച്ചു; തോമസ് ഐസക്
തിരുവനന്തപുരം: മാസം തോറുമുള്ള ക്ഷേമ പെൻഷൻ വിതരണം അട്ടിമറിച്ചത് കേന്ദ്രസർക്കാരെന്ന് മുൻധനമന്ത്രി തോമസ് ഐസക്.ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ്പ എടുത്ത് പെൻഷൻ നൽകുന്നതിന് രൂപീകരിച്ച പെൻഷൻ കമ്പനി ഫണ്ട് 7000 കോടി രൂപ പലതവണയായി കേന്ദ്രത്തിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. അതിൽ 6000 കോടിയും തിരിച്ചടച്ചു.ലപക്ഷേ കേന്ദ്രം പറയുന്നത് 7000 കോടിയും വാർഷിക വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ്. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകി കുടിശികയാകുമ്പോൾ അവ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ പാവങ്ങൾക്കു വീഴ്ചയില്ലാതെ മാസംതോറും പെൻഷൻ നൽകാനുള്ള പദ്ധതിപോലും അട്ടിമറിച്ചിരിക്കുകയാണ്, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

ക്ഷേമ പെൻഷനുകളും വയോജനപെൻഷനുകളും മറ്റും മാസംതോറും കിട്ടുന്നില്ലായെന്നുള്ളത് ഒരു പരാതിയായി മാറിയിട്ടുണ്ട്. പെൻഷനുകൾ കുടിശികയായെന്നു മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. കോവിഡുകാലം വരെ ക്ഷേമ പെൻഷനുകൾ വർഷത്തിൽ ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മൂന്നോ-നാലോ മാസം കൂടുമ്പോഴാണ് നൽകിക്കൊണ്ടിരുന്നത്. കോവിഡുകാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും നൽകാൻ തീരുമാനിച്ചു. എന്നാൽ സർക്കാരിന്റെ കൈയിൽ എല്ലാ മാസവും 800-ൽപ്പരം കോടി രൂപ പെൻഷൻ നൽകുന്നതിന് ഉണ്ടാവണമെന്നില്ല. ഇതിനൊരു പ്രതിവിധിയായിട്ടാണ് പെൻഷൻ ഫണ്ട് കമ്പനിക്കു രൂപം നൽകിയത്.
എന്തെങ്കിലും കാരണവശാൽ ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ്പ എടുത്ത് പെൻഷൻ നൽകുന്നതിനാണ് ഈ കമ്പനി. ഏതാണ്ട് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ധനസ്ഥിതി അനുസരിച്ച് ട്രഷറിയിൽ നിന്നും പണം കമ്പനിക്കു നൽകും. അപ്പോൾ അവർക്കു താൽക്കാലികമായി എടുത്ത ബാങ്ക് വായ്പകൾ തിരിച്ചു നൽകാൻ കഴിയും. ആവശ്യമെങ്കിൽ പിന്നീടും വായ്പയെടുക്കും. കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണ്?
പെൻഷൻ ഫണ്ട് കമ്പനിയെടുത്ത വായ്പകളെല്ലാം കേരള സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയായി കരുതി അത് നമ്മുടെ വാർഷിക വായ്പയിൽ നിന്ന് കുറവ് ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പെൻഷൻ ഫണ്ട് കമ്പനി 7000 കോടി രൂപ പലതവണയായി വായ്പ എടുത്തിട്ടുണ്ട്. അതിൽ 6000 കോടിയും തിരിച്ചടച്ചു. അസൽ വായ്പ 1000 കോടിയാണ്. പക്ഷേ കേന്ദ്രം പറയുന്നത് 7000 കോടിയും നമ്മുടെ വാർഷിക വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ്. ആകെ അവർ നൽകാൻ തയ്യാറുള്ള ഇളവ് ഒറ്റയടിക്ക് കിഫ്ബിയുടെയും പെൻഷൻ ഫണ്ട് കമ്പനിയുടെയും വായ്പ വെട്ടിക്കുറയ്ക്കാതെ അടുത്ത നാല് വർഷം ഗഡുക്കളായി കുറയ്ക്കുകയുള്ളൂവെന്നു പറഞ്ഞതാണ്. പുതിയ വായ്പയെടുത്താൽ അതും വെട്ടിക്കുറയ്ക്കും.
കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകി കുടിശികയാകുമ്പോൾ അവ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ പാവങ്ങൾക്കു വീഴ്ചയില്ലാതെ മാസംതോറും പെൻഷൻ നൽകാനുള്ള പദ്ധതിപോലും അട്ടിമറിച്ചിരിക്കുകയാണ്'.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
35 സീറ്റ് കിട്ടിയാല് കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കർഷകർക്കുണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടിയാണ്';തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’











Click it and Unblock the Notifications