ഹമാസ് വിഷയത്തിലെ കേന്ദ്ര നിലപാട് ഉടന്‍ വ്യക്തമാകും: മറുപടി നല്‍കിയത് താനെന്നും വി മുരളീധരന്‍
ഡല്‍ഹി: പാർലമെന്റിലെ ഹമാസ് മറുപടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരന്‍. മീനാക്ഷി ലേഖിയുടെ പരാതി സംബന്ധിച്ച് അറിയില്ല. കെ സുധാകരന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് ഞാന്‍ തന്നെയാണ്. വിദേശകാര്യമന്ത്രാലയം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഹമാസ് വിഷയത്തിലെ കേന്ദ്ര സർക്കാറിന്റെ നിലപാട് വരുംദിവസങ്ങളില്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ എംപി പാർലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉയർന്ന് വന്നത്. ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു കെ. സുധാകരന്റെ ചോദ്യം. ഇതിന് മറുപടി നല്‍കിയത് മീനാക്ഷി ലേഖിയാണെന്നായിരുന്നു സഭാ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. താന്‍ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി മീനാക്ഷി ലേഖി തന്നെ രംഗത്ത് വരികയായിരുന്നു. എന്നാല്‍ ഇത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശം.

അതേസമയം, സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദേശകാര്യ - പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഗവണ്മെന്റ് ഇറങ്ങിചെല്ലുകയാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
കേരളത്തിന് ആഗോള ശ്രദ്ധ നേടികൊടുത്ത മേഖലയാണ് ബാലരാമപുരം കൈത്തറിയെന്നും, ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് കൈത്തറി മേഖല നവീകരിക്കപ്പെടണം. പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 10 പേർക്ക് ശ്രീ വി മുരളീധരൻ സൗജന്യ പാചകവാതക കണക്ഷൻ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ കെ കെ തൃപാഠി, എസ്‍ എൽ ബി സി, നബാർഡ്, കൃഷി വിഗ്യാൻ കേന്ദ്ര തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറെൻസിങ്ങിലൂടെ സംവദിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ പ്രതിജ്ഞയും എടുത്തു. ബാലരാമപുരത്തെ നെൽപ്പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സൂഷ്മ വളങ്ങൾ പ്രയോഗിക്കുന്നതിൻ്റെ പ്രദർശനവും നടന്നു.കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വികസന - ക്ഷേമ പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ലക്ഷ്യം.












Click it and Unblock the Notifications