കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൃത്യമായി നികുതി അടച്ചു'; മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജി എസ് ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

തനിക്ക് ഇത് സമ്മാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നു എന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ നികുതി ഇടുപാടുകള്‍ കൃത്യമാക്കിയതിനാണ് ആന്റണി പെരുമ്പാവൂരിനെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചത്. ആന്റണി പെരുമ്പാവൂരും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചിട്ടുണ്ട്.

anton

നിശ്ചിത തിയതികളില്‍ കൃത്യമായി നികുതി അടച്ചതിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നു എന്നും അഭിമാന നിമിഷമാണ് ഇതെന്നും ആന്റണി പെരുമ്പാവൂരും വ്യക്തമാക്കി. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ 'ട്വല്‍ത്ത് മാന്‍' ആണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.

 ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍

മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം 'എലോണ്‍', മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ബറോസ്' എന്നീ സിനിമകളാണ് ഇനി ആശിര്‍വാദ് സിനിമാസിന്റേതായി ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ് മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. അടുത്തിടെയായിരുന്നു ആശിര്‍വാദ് സിനിമാസ് രൂപീകരണത്തിന്റെ 22-ാം വാര്‍ഷികം ആഘോഷിച്ചത്.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'നരസിംഹ'മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ സിനിമ. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകാനായിട്ടുള്ള ചിത്രങ്ങള്‍ മാത്രമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മാത്രമാണ് ഇതിനൊരപവാദം. മലയാള സിനിമയിലെ ആദ്യ 50 കോടി, 200 കോടി ക്ലബില്‍ ഇടം നേടിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആശിര്‍വാദ് സിനിമാസ് ആണ്.

English summary
Central Govt congratulates Mohanlal and Anthony Perumbavoor on tax payment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X