Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണക്കടത്ത് കേസ്; വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന് ബിജെപി

കൊച്ചി; സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും ഒളിച്ചോടാനാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നത് സി പി എമ്മിന്റെ ഭീരുത്വമാണ് കാണിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം വരുന്നത്. ഈ വിഷയത്തിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞ് ഒഴിയുന്നത് ജനങ്ങളെ കബിളിപ്പിക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തുന്ന പ്രസ്താവനകൾ വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്നും മുരളീധരൻ ആരോപിച്ചു.

 page-1654611238.jpg -Pr

അതേസമയം വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന് ബി ജെ പി വക്താവ് ടോം വടക്കൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് ഗുരുതര ആരോപണമാണ്. അതേസമയം കേരളത്തിൽ പ്രവൃത്തിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകുന്നില്ലെന്നും ടോം വടക്കൻ ആരോപിച്ചു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യു ഡി എഫ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്വപ്ന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെയും കുറ്റസമ്മത മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അന്വേഷിച്ചില്ല. സംഘപരിവാര്‍ ശക്തികളും സി പി എം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ ഒത്തുതീര്‍പ്പിലെത്തിയതാണ് ഇതിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയുമെന്നത് അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം രാഷ്‌ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ്‌ പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ്‌ ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു സി പി എം പ്രതികരിച്ചത്. നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച്‌ വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച്‌ തള്ളുക തന്നെ ചെയ്യുമെന്നും സി പി എം വ്യക്തമാക്കിയിരുന്നു.

നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+