Get Updates
Get notified of breaking news, exclusive insights, and must-see stories!

റയിൽവേയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: വി ശിവദാസന്‍

ദില്ലി: റയിൽവേയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് യൂണിയൻ സർക്കാർ പിന്മാറണമെന്ന് സി പി എം നേതാവും രാജ്യസഭാംഗവുമായി വി ശിവദാസന്‍. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ആറ് വർഷത്തിനിടെ 72,000-ലധികം തസ്തികകൾ നിർത്തലാക്കിയതായുള്ള വാർത്തകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. ഇവയിൽ കൂടുതലും ഗ്രൂപ്പ് സി, ഡി തസ്തികകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

16 സോണൽ റെയിൽവേകൾ 2015-16 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 56,888 തസ്തികകൾ സറണ്ടർ ചെയ്തിട്ടുണ്ട് , കൂടാതെ 15,495 എണ്ണം കൂടി സറണ്ടർ ചെയ്യാനുണ്ട്. വടക്കൻ റെയിൽവേ 9,000-ലധികം തസ്തികകൾ സറണ്ടർ ചെയ്തപ്പോൾ സൗത്ത് ഈസ്റ്റേൺ റെയിൽവേ 4,677-ഓളം തസ്തികകൾ ഉപേക്ഷിച്ചു. ദക്ഷിണ റെയിൽവേ 7,524 തസ്തികകളും കിഴക്കൻ റെയിൽവേ 5,700-ലധികവും തസ്തികകൾ നിർത്തലാക്കി. ഇതോടൊപ്പം തന്നെ , റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന കാര്യവും മുമ്പ് പുറത്ത് വന്നിരുന്നു.

t-16

റെയിൽവേ റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട് ബീഹാറും ഉത്തർ പ്രദേശും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധ സമരങ്ങളാണ് അടുത്തിടെയായി നടന്നത്. ആ സമരങ്ങളെയെല്ലാം തന്നെ അതിരൂക്ഷമായ മർദ്ദന മുറകളിലൂടെ ബി ജെ പി ഭരണകൂടം നേരിട്ടതും നമ്മൾ കണ്ടതാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് റയിൽവേ തസ്തികകൾ വലിയ രീതിയിൽ വെട്ടിക്കുറച്ച വാർത്തകൾ പുറത്ത് വരുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ആശ്രയമായ റയിൽവേയെ തകർച്ചയിൽ കൊണ്ടെത്തിക്കുവാനും സ്വകാര്യ കുത്തകകൾക്ക് കൈമാറുവാനും ഉള്ള നീക്കത്തിലാണ് യൂണിയൻ സർക്കാർ.

ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്

ഈ നീക്കം ഉദ്യോഗാർത്ഥികളോടൊപ്പം തന്നെ രാജ്യമാകെയുള്ള പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ മുഴുവൻ ജനങ്ങളും അണിനിരന്നുകൊണ്ട് അതിനെ ചെറുക്കും എന്ന കാര്യത്തിൽ തർക്കമില്ല. രാജ്യത്തെ യുവജനങ്ങൾ തൊഴിലില്ലായ്മയുടെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിലവിലുള്ള തസ്തികകൾ പോലും വെട്ടിച്ചുരുക്കുന്ന നിന്ദ്യമായ പ്രവർത്തിയാണ് യൂണിയൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്താകെയുള്ള യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. നിർത്തലാക്കിയ തസ്തികകൾ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റയിൽവേ മന്ത്രി , അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതായും വി ശിവദാസന്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+