Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാലകളെ കാവിവത്ക്കരിക്കുന്നു: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ആർ എസ് എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബി ജെ പി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നതെന്ന് യെച്ചൂരി വിമർശിച്ചു.

13-1455348614-sitaram-yech

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ഇടപെടൽ. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെയാകെ കാവിവൽക്കരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ നോക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയെന്ന തന്ത്രമാണ് മറ്റൊരുഭാഗത്ത് കേന്ദ്രം പയറ്റുന്നത്. നൂറുകണക്കിനാളുകളെയാണ് യുഎപിഎ ഉൾപ്പെടെ ചുമത്തി വർഷങ്ങളായി ജയിലിലടച്ചിരിക്കുന്നത്. ഒരു കുറ്റംപോലും തെളിയിക്കാതെയാണ് ഇങ്ങനെ തടങ്കലിൽവച്ചിരിക്കുന്നത്. വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും രക്ഷയില്ല. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇതിന്റെ ഇരയാണ്‌. കർഷകരെ കൃഷിഭൂമിയിൽനിന്ന്‌ ആട്ടിയോടിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനായി കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ കർഷകപ്രക്ഷോഭത്തിനു മുന്നിൽ പിൻവലിച്ചെങ്കിലും പൂർണമായും കേന്ദ്രം പിൻമാറിയിട്ടില്ല.

രാജ്യത്തെ 130 കോടി ജനങ്ങളിൽ 80 കോടിയും സൗജന്യ ഭക്ഷണമില്ലെങ്കിൽ ജീവിക്കാനാകില്ലെന്ന നിലയിലാണ്. ലോക പട്ടിണിനിരക്കിൽ ഇന്ത്യ അവസാന പത്ത് രാജ്യങ്ങളിലൊന്നായി. ബി ജെ പി സർക്കാർ തീവ്ര ഹിന്ദുത്വവർഗീയ അജൻഡ അടിച്ചേൽപ്പിക്കുമ്പോൾ മൃദുഹിന്ദുത്വവുമായാണ് കോൺഗ്രസ് നീങ്ങുന്നത്. തീവ്രഹിന്ദുത്വ വർഗീയതയെ മൃദുഹിന്ദുത്വം ഉപയോഗിച്ച് തോൽപ്പിക്കാനാകില്ല, മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിമാത്രമേ അത് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+