സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; കേന്ദ്ര വിഹിതം മൂന്നുമാസം കൂടുമ്പോൾ, പ്രതിഷേധവുമായി ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര വിഹിതം മൂന്ന് മാസം കൂടുമ്പോൾ മാത്രമേ നൽകൂവെന്ന കേന്ദ്ര തീരുമാനം ഏകപക്ഷീയമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. സംസ്ഥാനങ്ങൾക്ക് പ്രതിമാസം നൽകികൊണ്ടിരിക്കുന്ന കേന്ദ്ര വിഹിതമാണ് മൂന്ന് മാസത്തിലൊരിക്കലായി വെട്ടിച്ചുരുക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ നടപടി സംസ്ഥാനങ്ങൾക്ക് ഇരുട്ടടിയാണ്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്രതീരുമാനം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ കേന്ദ്രവിഹിതമാണ് അടുത്തസാമ്പത്തിക വര്‍ഷം മുതല്‍ മൂന്നുമാസത്തിലൊരിക്കല്‍ മാത്രം നല്കാന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് മന്ത്രി ഐസക് കുറ്റപ്പെടുത്തി.

42 ശതമാനം
കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി കേന്ദ്രം നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം, പെന്ഷന് എന്നിവയ്ക്കു പുറമെ ഭരണസംബന്ധമായ ചിലവുകള്‍ക്കും വായ്പകളുടെ പലിശയടയ്ക്കുന്നതിനുമാണ് ഇതിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ വിനിയോഗിക്കുന്നത്.

പണം കടംവാങ്ങേണ്ടി വരുന്നു
കേന്ദ്ര സര്‍ക്കാര്‍ പണം കടം വാങ്ങേണ്ടി വരുന്നുവെന്ന കാരണം പറഞ്ഞാണ് ഈ വിഹിതം മൂന്ന് മാസം കൂടുമ്പോള്‍ മാത്രം നല്കാന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

കടക്കെണിയിലേക്ക് തള്ളിവിടും
സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തളളിവിടുന്നതാണ് കേന്ദ്രതീരുമാനം. കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

നിലപാടെടുക്കും
അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ നിലപാടെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications